ആ പയ്യന്റെ അവസ്ഥ കൂടി ഒന്ന് ചിന്തിച്ചു നോക്കണം

Posted by Bhajan Bhadran, 24 Jan, 2023

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ വിഷയമാണ് തങ്കം സിനിമയുടെ പ്രെമോഷന്റെ ഭാഗമായി എറണാകുളം ലോ കോളേജിൽ എത്തിയപ്പോൾ അപർണ്ണ ബാലമുരളിക്ക് നേരിടേണ്ടിവന്ന മോശം അനുഭവം.

പ്രമോഷന്റെ ഭാഗമായി വേദിയിൽ ഇരിക്കുകയായിരുന്ന അപർണ്ണയുടെ അടുത്ത് ഒരു വിദ്യാർത്ഥി ഫോട്ടോ എടുക്കാനായി എത്തുകയും താരത്തിന്റെ അനുവാദം ഇല്ലാതെ തോളിൽ തൊടുകയുമായിരുന്നു. വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ അസ്വസ്ഥയായ അപർണ്ണ ഉടൻതന്നെ കുതറി മാറുകയായിരുന്നു.

 

 

സംഭവം വിവാദമായതോടെ ലോ കോളേജ് അധികൃതർ വിദ്യാർത്ഥിക്ക് എതിരെ അച്ചടക്ക നടപടികൾ എടുത്തു. ഇതേ തുടർന്ന് കോളേജ് അധികൃതരുടെ നടപടികളിൽ തൃപ്തയാണെന്നും എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം എന്നും അതുപോലെ തന്നെ അവർ ചെയ്തിട്ടുണ്ടെന്നും അപർണ്ണ പറഞ്ഞിരുന്നു.

 

 

സംഭവത്തിനു ശേഷം ചലച്ചിത്ര മേഖലയ്ക്ക് അകത്തും പുറത്തും ഉള്ള നിരവധി ആളുകൾ അപർണ്ണക്ക് പിന്തുണയുമായി എത്തി. എന്നാൽ സംഭവത്തിൽ ആ പയ്യന്റെ കാര്യം കൂടി ഒന്ന് ചിന്തിച്ചു നോക്കണം എന്ന് പറയുകയാണ് നടന്മാരായ ബിപിനും വിഷ്ണുവും.

 

വെടിക്കെട്ട് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു ഇരുവരുടെയും പ്രതികരണം.

 

സംഭവത്തി കുറിച്ച് ബിപിൻ പറയുന്നത് ഇങ്ങനെ

 

വല്ലപ്പോഴുമാണ് ഇങ്ങനെ ഒരു വീഡിയോ പുറത്തേക്ക് എത്തുന്നു എന്നെ ഉള്ളൂ. ആ പെൺകുട്ടിയുടെ അടുത്ത് ചെയ്തത് വളരെ തെറ്റായ ഒരു കാര്യം തന്നെയാണ്. തിരിച്ചും ഉണ്ടാകാറുണ്ടല്ലോ. നമ്മൾ പിന്നെ അത് ചെയ്യുന്നില്ല എന്നെ ഉള്ളൂ.

 

ഞാൻ ആ പയ്യന്റെ അവസ്ഥയെ കുറിച്ചാണ് ആലോചിക്കുന്നത്. അവനും അച്ഛനും അമ്മയും ഒക്കെ ഉള്ളതല്ലേ. അവൻ ചെയ്തത് വളരെ തെറ്റ് തന്നെയാണ്. എനിക്ക് അറിയില്ല ആ കുട്ടിയുടെ വീട്ടിൽ എന്താകും എന്ന്.

 

അവനും ഒരു കുടുംബം ഉണ്ട്, അവനും ഒരു പെങ്ങളൊക്കെ ഉണ്ട് എങ്കിൽ അത് എങ്ങനെ ബാധിക്കും എന്ന് നമുക്ക് അറിയില്ലല്ലോ..

 

 

നമ്മൾ ഇങ്ങനെ അവനെ കുറ്റപ്പെടുത്തി ഇരിക്കുമ്പോൾ അത് എങ്ങനെ ബാധിക്കും എന്ന് അറിയില്ലല്ലോ. അവൻ ചെയ്തത് 150 ശതമാനം തെറ്റുതന്നെയാണ്. പക്ഷേ കുടുംബത്തിന്റെ അവസ്ഥയാണ് ഓർക്കേണ്ടത് എന്ന് ബിപിൻ പറഞ്ഞു.

 

 

ഒരു ഉദാഹരണം പറഞ്ഞുകൊണ്ടാണ് വിഷ്ണു ലോ കോളേജിൽ ഉണ്ടായ സഭവത്തെപ്പറ്റി സംസാരിച്ചത്.

 

ഞാൻ ഒരു ഉദാഹരണം പറയാം എന്റെ കൈ വയ്യാതെ ഇരിക്കുകയാണ്. അപ്പോൾ വിഷ് ചെയ്യാൻ വരുന്ന ആളുകളോട് തൊഴുതുകൊണ്ട് സംസാരിക്കും. അപ്പോൾ നീ ഇങ്ങട് കൈ തരൂ എന്ന് പറയുന്നവർ ഉണ്ട്. അപ്പോൾ ഞാൻ പറയും എന്റെ കൈ ഇങ്ങനെ പൊള്ളി ഇരിക്കുകയാണ് എന്ന്. അപ്പോൾ അവർ ഓകെ പറഞ്ഞു പോകും. ഇതിങ്ങനെ പറഞ്ഞു മടുക്കും.

 

 

തുടർന്ന് ബിപിൻ തനിക്ക് ഉണ്ടായ ഒരു അനുഭവവും പങ്കുവച്ചു

 

 

ഇന്നലെ ഭക്ഷണം കഴിക്കാൻ പോയപ്പോൾ നല്ല തിരക്കാണ്, മലബാർ ഏരിയയിൽ ആണ് സംഭവം നടക്കുന്നത്. തോളത്തു കൈ ഇട്ടപ്പോൾ തന്നെ ഡ്രിങ്ക്സ് കഴിച്ചിട്ടുണ്ട് എന്ന് മനസിലായിരുന്നു. അയാൾ ഞാൻ വയ്യാത്ത കാലിന് ഊന്ന് കൊടുത്തിരിക്കുന്ന കൈയ്യിൽ പിടിച്ച് വലിച്ചു. കാലിന്റെ ബാലൻസ് പോയി ഞാൻ വീണു.

 

എനിക്ക് അത് വല്ലാത്ത ദേഷ്യം ആയി. കാരണം എനിക്ക് ആശ്രയം ഉള്ള കൈ ആണ് അത്. ആരെങ്കിലും ഞാൻ ദേഷ്യപ്പെടുന്ന ഭാഗം മാത്രം എടുത്ത് സോഷ്യൽമീഡിയയിൽ ഇട്ടിരുന്നെങ്കിൽ കാര്യം അറിയാതെ ആളുകൾ എന്നെ ചീത്ത വിളിച്ചേനെ എന്റെ അവസ്ഥ എന്തായേനെ. ഇങ്ങനെയൊക്കെയാണ് സോഷ്യൽമീഡിയ.

 

ഈ ധർമ്മേട്ടൻ ഒക്കെ ഒരുപാട് ആളുകളെ സഹായിക്കും. ഒരു പത്തുലക്ഷം രൂപയുടെ സഹായം ഒക്കെ അദ്ദേഹം കൊടുത്തിട്ട്, ആ ഇടപ്പള്ളി ഭാഗത്തു വന്നിട്ട് ഏതെങ്കിലും ഒരു ഭിക്ഷക്കാരി വന്നു വാതിലിൽ മുട്ടുമ്പോൾ ആ പോ എന്ന് അദ്ദേഹം പറഞ്ഞാൽ ആ ഭാഗം മാത്രമെടുത്തു വീഡിയോ ആക്കിയാൽ എന്ത് സംഭവിക്കും.

 

അവർ തട്ടിപ്പ് ആണ് എന്ന് മനസ്സിലാക്കുമ്പോൾ ആയിരിക്കും അദ്ദേഹം അങ്ങനെ പ്രതികരിക്കുന്നത്. എന്നാൽ അത് മാത്രം എടുത്തു പ്രചരിപ്പിക്കുന്നതാകും സോഷ്യൽ മീഡിയ ചെയ്യുന്നത്. ബിപിൻ പറഞ്ഞു.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids