സെല്‍ഫി കൊണ്ടെങ്കിലും രക്ഷപ്പെടുമോ അക്ഷയ് കുമാറേ

Posted by Ashli Rajan, 24 Jan, 2023

 

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായ അക്ഷയ് കുമാറിനിപ്പോള്‍ കണ്ടകശനിയാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി താരത്തിന്റെ ഇറങ്ങുന്ന സിനിമകളെല്ലാം അമ്പേ പരാജയമാണ്.എന്നിട്ടും തന്റെ പ്രതിഫലത്തിന്റെ കാര്യത്തില്‍ അക്ഷയ് കുമാറും പിന്നോട്ടില്ല.

 

50 കോടിയും 100 കോടിയും വാങ്ങി അഭിനയിക്കുന്ന സിനിമകളെല്ലാം വാങ്ങിച്ച പ്രതിഫലത്തിന്റെ നേരിയ ഒരംശം പോലും നേടാനാവാതെ ലോക പരാജയം ഏറ്റു വാങ്ങുമ്പോള്‍ ഇത് താരത്തെ മാത്രമല്ല നിര്‍മ്മാതാക്കളെയും പടുകുഴിയിലാക്കുന്നു.

 

സിനിമക്കു വേണ്ടി മുടക്കിയ മുതല്‍ പോലും നേടാനാകാതെ വന്‍ നഷ്ടമാണ് നേരിടേണ്ടി വരുന്നത് . എന്നിട്ടും അക്ഷയ് തന്റെ പ്രതിഫലം കുറയ്ക്കാത്തത് നിര്‍മ്മാതാക്കള്‍കിടയില്‍ തന്നെ അമര്‍ഷം ഉണ്ടാക്കുന്നു.

 

ഈയടുത്ത് റിലീസ് ചെയ്ത താരത്തിന്റെ 3 സിനിമകള്‍ വാണിജ്യപരമായി വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍ എന്നിവയായിരുന്നു അത്. ഇതില്‍ രക്ഷാബന്ധന്‍ എന്ന സിനിമ അക്ഷയ് കുമാറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായി മാറി.

ബോളിവുഡില്‍ നിന്ന് തന്നെ വരുന്ന കഥകളും തിരക്കഥകളും എല്ലാം സിനിമയാക്കി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ അത് സ്വീകരിക്കപ്പെടുന്നില്ല എന്ന തിരിച്ചറിവ് കൊണ്ടായിരിക്കാം മലയാളത്തിലും മറ്റും വരുന്ന ഹിറ്റ് സിനിമകളുടെ റീമേക്കില്‍ ആണിപ്പോള്‍ ബോളിവുഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

ഇന്‍ഡസ്ട്രിയെ രക്ഷപ്പെടുത്താനും ഒപ്പം ഫീല്‍ഡ് ഔട്ട് ആയി കൊണ്ടിരിക്കുന്ന ബോളിവുഡ് താപ്പാനകളെ ഫീല്‍ഡില്‍ സജീവമാകുകയും ആണ് ലക്ഷ്യം.അത്തരത്തില്‍ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തരംഗമായി മാറിയ രാക്ഷസന്‍ എന്ന എന്ന തമിഴ് സിനിമയുടെ റീമേക്ക് ആയിരുന്നു കട്പുട്‌ലി.

 

സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ് കുമാറും.തിയേറ്ററില്‍ റിലീസ് ചെയ്യുന്നതെല്ലാം തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയത് കൊണ്ടാവാം ഭാഗ്യ പരീക്ഷണമെന്നോണം കട്പുട്‌ലി എത്തിയത് ഓ ടി ടി യില്‍ ആയിരുന്നു.എന്നാല്‍ അവിടെയും രക്ഷയില്ല.

 

തിരക്കഥയിലെ ദുര്‍ബലതയും കഥാപാത്രങ്ങളുടെ രൂപീകരണത്തിലെ അശ്രദ്ധയും എല്ലാം സിനിമ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നുമാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും വിധേയമാകേണ്ടിയും വന്നു. ഡിസ്‌നി ഹോട്ട് സ്റ്റാറില്‍ നേരിട്ട് റിലീസ് ചെയ്ത ഹിന്ദി ചിത്രങ്ങളില്‍ ഏറ്റവും കുറവ് ആളുകള്‍ കണ്ട സിനിമ എന്ന് ഖ്യാതിയും ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത് എം തിവാരി കേള്‍ക്കേണ്ടിവന്നു.

 

അതുകൊണ്ടും അവസാനിച്ചില്ല ഇപ്പോള്‍ ഏറ്റവും ഒടുവില്‍ അക്ഷയ്കുമാറിന്റെതായി പുറത്തിറങ്ങിയ ചിത്രമാണ് അഭിഷേക് ശര്‍മ സംവിധാനം ചെയ്ത ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന രാം സേതു .ദീപാവലി റിലീസ് ആയിട്ടായിരുന്നു ചിത്രം എത്തിയത്. എന്നാല്‍ ഈ സിനിമയ്ക്കും ബോക്‌സ് ഓഫീസില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

ബോളിവുഡില്‍ ഇപ്പോള്‍ റീമേക്കുകളുടെ കാലമാണ്. സ്വന്തം സൃഷ്ടികള്‍ക്ക് ഒന്നും ഇന്‍ഡസ്ട്രി രക്ഷിക്കാന്‍ കഴിയാത്തപ്പോള്‍ മറ്റു ഭാഷകളില്‍ നിന്നെടുത്ത സിനിമകളുടെ റീമേക്കുകള്‍ വലിയ ഹിറ്റായി മാറുന്നു. അത്തരത്തില്‍ ബോളിവുഡില്‍ ഇടക്കാല ആശ്വാസം പോലെ കളക്ഷന്‍ നേടിയ ചിത്രമാണ് ദൃശ്യം.

 

മലയാളത്തില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാലും മീനയും പ്രധാന കഥാപാത്രങ്ങളില്‍ അവതരിപ്പിച്ച സിനിമ മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതുപോലെ ബോളിവുഡ് പ്രേക്ഷകരും സ്വീകരിച്ചു.അഭിഷേക് പതക് സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അജയ് ദേവ്ഗണും ശ്രീയയുമായിരുന്നു.

 

ഈ അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നായി ദൃശ്യം മാറി. അതായത് ബോളിവുഡിനെ കരകയറ്റാന്‍ ഇനി മലയാളത്തിലെ ഹിറ്റ് ചിത്രങ്ങള്‍ കൊണ്ടെ ആകൂ എന്ന് മനസ്സിലാക്കിയതിനാല്‍ ആവാം ഈ ട്രെന്‍ഡ് ഇപ്പോള്‍ വീണ്ടും തുടരുകയാണ്.

 

ഇനി അടുത്തതായി മലയാളത്തില്‍ നിന്ന് എത്താന്‍ പോകുന്ന ഹിന്ദി സിനിമയാണ് സെല്‍ഫി. മലയാളത്തില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂട് തകര്‍ത്തഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി പതിപ്പാണ് ഇത്. ബോളിവുഡില്‍ എത്തുമ്പോള്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ്കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാന്‍ ഹാഷ്മിയും ആണ് ചെയ്തിരിക്കുന്നത്. ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളില്‍ എത്തുമ്പോള്‍ അത് ബോളിവുഡിന് ആശ്വാസമാകുമോ എന്നതിലുപരി അക്ഷയ് കുമാറിനും ഇതൊരു ഭാഗ്യപരീക്ഷണമായി മാറിയിരിക്കുകയാണ്.

 

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമ ട്രെയിലര്‍ എന്ന നേട്ടം സെല്‍ഫിക്ക് കിട്ടി. അതേസമയം പല രീതിയിലുള്ള ട്രോളുകളും സോഷ്യല്‍ മീഡിയ പരിഹാസങ്ങളും ട്രെയിലറിനെതിരെ ഇപ്പോഴെ നിലനില്‍ക്കുന്നുണ്ട്.

 

എങ്കിലും ഇത് അക്ഷയ് കുമാറിനും ബോളിവുഡിനും ഒരേപോലെ ആശ്വാസമാകും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. യഥാര്‍ത്ഥത്തില്‍ ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ എന്ന അക്ഷയ് കുമാറിന്റെ പദവി ഇനി ഭാവിയില്‍ ഉണ്ടാകുമോ എന്ന് നിശ്ചയിക്കുന്നതും സെല്‍ഫിയുടെ പ്രേക്ഷക സ്വീകാര്യതയാണ്.

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids