അടൂരിന്റെ സിനിമയിൽ നിന്നും പിന്മാറിയതാണോ മോഹൻലാൽ റൗഡി ആവാൻ കാരണം

Posted by Bhajan Bhadran, 25 Jan, 2023

മോഹന്‍ലാലിന് റൗഡി ഇമേജാണ് ഉള്ളതെന്നും അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യില്ലെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ അടൂരിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

 

നിരവധി ചലച്ചിത്ര താരങ്ങളും സിനിമ പ്രവർത്തകരും അദ്ദേഹത്തിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

 

ഇപ്പോഴിതാ അടൂർ ഗോപാലകൃഷ്ണന്റെ റൗഡി പരാമർശത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് സംവിധായകൻ മേജർ രവി. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

 

 

മോഹൻലാലിന് റൗഡി ഇമേജുള്ളത് കൊണ്ടാണ് താൻ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാത്തതെന്നായിരുന്നു അടൂർ പറഞ്ഞത്. താങ്കളെപ്പറ്റി ഞാൻ നേരത്തേയിട്ട ഒരു പോസ്റ്റിൻ്റെ തുടർച്ചയായാണ് ഇതെഴുതുന്നത്.

 

മലയാളികളുടെ പ്രിയതാരം മോഹൻലാലിനെ നല്ലവനായ റൗഡി എന്ന് താങ്കൾ വിശേഷിപ്പിച്ചല്ലോ. മലയാളസിനിമയുടെ ആഗോള അംബാസിഡർ ആയ താങ്കളുടെ ഓർമ്മ ഇപ്പൊഴും സജീവമാണെന്ന് കരുതിക്കോട്ടെ. ആ ഓർമ്മയിലെ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു.

 

കുറച്ചു വർഷങ്ങൾക്ക് മുമ്പ്, താങ്കൾ, മോഹൻലാൽ എന്ന നല്ലവനായ റൗഡിയെ താങ്കളുടെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നിട്ടും, മോഹൻലാൽ താങ്കളുടെ വസതിയിൽ വന്നു കാണുകയുണ്ടായി.

 

അന്ന് ആലപ്പുഴയിൽ എന്തോ വെച്ച് ഷൂട്ട് ചെയ്യാനിരിക്കുന്ന താങ്കളുടെ സിനിമയുടെ കഥ പറയുകയും അതിൽ അഭിനയിക്കണമെന്ന ആഗ്രഹം അങ്ങ് പ്രകടിപ്പിക്കുകയും ചെയ്തു. റൗഡികളുടെ കഥ അല്ലാതിരുന്നിട്ടു കൂടി, ഒട്ടും മടിയില്ലാതെ, സന്തോഷത്തോടെ ആ ആവശ്യം മോഹൻലാൽ സ്വീകരിച്ചു.

 

 

കാതലായ ചോദ്യം ഇതാണ്. അന്ന് താങ്കൾ ക്ഷണിച്ചപ്പോൾ, അദ്ദേഹം റൗഡി ആയിരുന്നില്ലേ, അതോ നല്ലവനായ റൗഡി ആയതുകൊണ്ടായിരുന്നോ ക്ഷണം.

 

 

ആ ചിത്രത്തിൽ പക്ഷേ മോഹൻലാൽ അഭിനയിച്ചില്ല. ഇതിൻ്റെ കാരണം എന്തെന്ന് ഈ ലോകത്ത് അങ്ങയ്ക്കും, ലാലിനും ഇതെഴുതുന്ന എനിക്കും
കുറച്ചാളുകൾക്കും മാത്രം അറിയാം. പിന്നെ അദ്ദേഹം വെറുമൊരു റൗഡിയല്ല, നല്ലവനായ റൗഡിയാണ്. അതുകൊണ്ടാവാം അദ്ദേഹം അതിൽ നിന്ന് പിന്മാറിയത് എന്നായിരുന്നു മേജർ രവിയുടെ കുറിപ്പ്.

 

അടുത്തിടെ ചലച്ചിത്ര പ്രവർത്തകൻ ശാന്തിവിള ദിനേശനും അടൂരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമർശനവുമായി രംഗത്ത് വന്നിരുന്നു. എന്തും പറയുന്ന അവസ്ഥയിലേയ്ക്ക് അടൂര്‍ തരംതാണു എന്നാണ് ശാന്തിവിള ദിനേശൻ പറഞ്ഞത്. വയസ്സാവുമ്പോള്‍ ഓര്‍മ്മപ്പിശക് വരാം. പക്ഷേ വിവരക്കേട് വരാമോ എന്നും അദ്ദേഹം ചോദിച്ചു.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids