മമ്മൂട്ടിയുടെ വിസ്മയ പ്രകടനം, ഉച്ചമയക്കത്തിലെ സ്വപ്‌നം പോലെ ഒരു സിനിമ

Posted by RK, 25 Jan, 2023

 

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. പ്രേക്ഷകരെ ചിന്തിപ്പിച്ച, ചിരിപ്പിച്ച, കരയിപ്പിച്ച എത്രയോ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. മമ്മൂട്ടിയെ നായകനാക്കിയും ഒരു പിടി മനോഹരമായ കുഞ്ഞു ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

 

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ഒരുമിച്ച നന്‍പകല്‍ നേരത്ത് മയക്കത്തിനെ കുറിച്ചുള്ള സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

 


മമ്മൂട്ടിയുടെ വിസ്മയ പ്രകടനം, ഉച്ചമയക്കത്തിലെ സ്വപ്‌നം പോലെ ഒരു സിനിമ

 

നന്‍പകല്‍ നേരത്ത് മയക്കം കണ്ടു. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ.

 

എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്.

 

പണ്ട് മഴവില്‍ക്കാവടിയുടെ ലൊക്കേഷന്‍ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചോളവയലുകളും ഗ്രാമവാസികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും. ആ ഗ്രാമഭംഗി മുഴുവന്‍ ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാന്‍ സാധിച്ചു.


ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോള്‍ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളര്‍ത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സില്‍.

 

ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്‌നേഹം.

 

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ചലനം സൃഷ്ടിച്ച നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാള സിനിമയില്‍ വേറിട്ട സിനിമകളിലൂടെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശേരിയുടെ ഏറ്റവും മികച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നാണ് പൊതുവെ ചിത്രത്തെ കുറിച്ചുള്ള വിശകലനം.

 

 

 

 

 

 

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids