ക്ഷമിക്കണം, ധ്രുവനച്ചത്തിരം എത്താന്‍ വൈകും! വിക്രം, ഗൗതം മേനോന്‍ സിനിമയ്ക്ക് സംഭവിക്കുന്നതെന്ത്?

Posted by Web Desk, 24 Nov, 2023

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ ഗൗതം മേനോന്‍ ഒരുക്കുന്ന ചിത്രം. നായകന്‍ വിക്രം. വില്ലനായി എത്തുന്നത് രജനികാന്ത് ചിത്രം ജയിലറിലൂടെ തെന്നിന്ത്യ വിറപ്പിച്ച വിനായകനും. വാര്‍ത്തകളില്‍ ഏറെ ഇടംപിടിച്ച ചിത്രം മറ്റൊരു കാരണത്താലാണ് ഇപ്പോള്‍ വാര്‍ത്താപ്രാധാന്യം നേടുന്നത്.

 

ചിത്രത്തിന്റെ റിലീസ് അനന്തമായി നീളുകയാണ്. വിക്രം സ്‌പൈ ഏജന്റായി അഭിനയിക്കുന്ന ഈ ത്രില്ലര്‍ ചിത്രം തുടങ്ങുന്നത് 2026 ലാണ്. ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഗൗതം മേനോന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. 2018 ല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തിവച്ചു.

 

വീണ്ടും ചിത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചലിച്ചുതുടങ്ങിയെങ്കിലും ഏഴു വര്‍ഷം വേണ്ടി വന്നു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാന്‍. എന്നാല്‍, അവസാന നിമിഷം റിലീസ് മാറ്റിവച്ചതായി അറിയിക്കുകയായിരുന്നു. സംവിധായകനും നിര്‍മാതാവുമായ ഗൗതം മേനോന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

 

സാമ്പത്തിക പ്രതിസന്ധിയാണ് നവംബര്‍ 24 ന് തീരുമാനിച്ചിരുന്ന റിലീസ് മാറ്റാന്‍ താരണമെന്നാണ് റിപ്പോര്‍ട്ട്. ചിത്രം പുറത്തിറങ്ങാന്‍ ഒന്നുരണ്ടു ദിവസം കൂടി വേണം എന്നാണ് ഗൗതം മേനോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

 

ക്ഷമിക്കണം, സ്‌ക്രീനുകളില്‍ ഇന്ന് ധ്രുവനച്ചത്തിരം എത്തില്ല. പരമാവധി ഞങ്ങള്‍ ശ്രമിച്ചു. റിലീസ് ചെയ്യാന്‍ ഒന്നുരണ്ടു ദിവസം കൂടി വേണം. ഗൗതം മേനോന്‍ കുറിച്ചു.

 

പ്രമുഖ ബാനറില്‍ നിന്ന് സിനിമ ചെയ്യുന്നതിനായി ഗൗതം മേനോന്‍ 2.6 കോടി രൂപ വാങ്ങിയിരുന്നു. ഈ തുക തിരിച്ചുനല്‍കിയാന്‍ മാത്രമേ ധ്രുവനച്ചത്തിരം റിലീസ് ചെയ്യാന്‍ സാധിക്കൂ. ധ്രുവനച്ചത്തിരത്തിന്റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോകാത്തതാണ് തിരിച്ചടിയായത്. ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സിലൂടെ 50 കോടി രൂപയോളം കണ്ടെത്താനുളള ശ്രമത്തിലായിരുന്നു.

 

എന്നാല്‍, റൈറ്റ്‌സ് വിറ്റുപോയെന്നും എന്നാണ് അതുമായി ന്ധപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങള്‍ തിരിച്ചടിയായെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ, ഈ ആഴ്ച തന്നെ ചിത്രം റിലീസ് ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

ചിത്രത്തില്‍ സ്‌പൈ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കിയത്. എഡിറ്റിംഗ് ആന്റണിയും നിര്‍വഹിക്കുന്നു.

 

 

 

 

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids