കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് 11 വര്‍ഷം..

Posted by mathew, 02 Feb, 2021

 


മലയാളികളുടെ എക്കാലത്തേയും പ്രിയ നടനായ കൊച്ചിന്‍ ഹനീഫ (സലീം മുഹമ്മദ് ഘൗഷ്) ഓര്‍മ്മയായിട്ട് ഇന്നേക്ക് പതിനൊന്ന് വര്‍ഷം. മലയാളത്തില്‍ ആരംഭിച്ച് ദക്ഷിണേന്ത്യന്‍ സിനിമാലോകമാകെ ആരാധകരെ നേടിയെടുത്ത അതുല്യ കലാകാരനായിരുന്നു കൊച്ചിന്‍ ഹനീഫ. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും, ഒരുപിടി നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും തിരക്കഥ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച ഹനീഫ 1970കളില്‍ വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇടയ്ക്ക് തമിഴില്‍ സംവിധായകനും, തിരക്കഥാകൃത്തുമായി. പിന്നീട് മലയാളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ഹാസ്യ നടനായി ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ജീവിതരേഖ

1951 ഏപ്രില്‍ 22ന് എറണാകുളത്താണ് കൊച്ചിന്‍ ഹനീഫയുടെ ജനനം. പരേതരായ വെളുത്തേടത്ത് മുഹമ്മദും ഹാജിറയുമായിരുന്നു മാതാപിതാക്കള്‍. ഇവരുടെ രണ്ടാമത്തെ മകനായിരുന്നു ഹനീഫ. 1970കളിലാണ് ഹനീഫ തന്റെ സിനിമ ജീവിതം വില്ലന്‍ വേഷങ്ങളിലൂടെ തുടങ്ങുന്നത്. അഷ്ടവക്രന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. പിന്നീട് ഹാസ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തു തുടങ്ങിയ ഹനീഫ അതില്‍ പ്രശസ്തനാവുകയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 300ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സൂത്രധാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001ല്‍ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. തമിഴിലും മറ്റു ഭാഷകളിലും വി.എം.സി. ഹനീഫ എന്നാണറിയപ്പെട്ടിരുന്നത്.

തലശ്ശേരി സ്വദേശിനിയായ ഫാസിലയാണ് ഹനീഫയുടെ ഭാര്യ. 1994ലായിരുന്നു ഇവരുടെ വിവാഹം. സഫ, മാര്‍വ്വ എന്നിവരാണ് മക്കള്‍. ഇരട്ടകളായ ഇവര്‍ 2006ലാണ് ജനിച്ചത്. ഹനീഫ മരിക്കുമ്പോള്‍ ഇവര്‍ക്ക് മൂന്നര വയസ് മാത്രമാണ് ഉണ്ടായിരുന്നത്.

ചലച്ചിത്ര ജീവിതം

മലയാളചലച്ചിത്രങ്ങള്‍

മാമാങ്കം (1979)
ആവേശം (1979)
ശക്തി (1980)
മൂര്‍ഖന്‍ (1980)
ആരതി (1981)
താളം തെറ്റിയ താരാട്ട് (1983)
ഭൂകമ്പം (1983)
ആട്ടക്കലാശം (1983)
ആ രാത്രി (1983)
കൂട്ടിന്നിളംകിളി (1984)
ഇണംകിളി (1984)
എന്റെ ഉപാസന (1984)
കൈയും തലയും പുറത്തിടരുത് (1985)
മകന്‍ എന്റെ മകന്‍ (1985) .
താളവട്ടം (1986)
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988) ്
ദേവാസുരം (1993) .
വാത്സല്യം (1993)
കിന്നരിപ്പുഴയോരം (1994)
ഭീഷ്മാചാര്യ (1994)
മാന്നാര്‍ മത്തായി സ്പീക്കിങ്ങ് (1995)
കാട്ടിലെ തടി തേവരുടെ ആന (1995)
മായപ്പൊന്മാന്‍ (1996)
കാലാപാനി (1996)
ഹിറ്റ്‌ലര്‍ (1996)
സൂപ്പര്‍മാന്‍ (1997)
അനുരാഗക്കൊട്ടാരം (1997)
ലേലം (1997)
അനിയത്തിപ്രാവ് (1997)
വിസ്മയം (1998)
പഞ്ചാബി ഹൗസ് (1998)
മയില്‍പ്പീലിക്കാവ് (1998)
കന്മദം (1998)
ഹരികൃഷ്ണന്‍സ് (1998)
ഇളവങ്കോടു ദേശം (1998) .
ദ ട്രൂത്ത് (1998)
ഉദയപുരം സുല്‍ത്താന്‍ (1999)
പത്രം (1999)
പഞ്ചപാണ്ഡവര്‍ (1999)
ഞാന്‍ ഗന്ധര്‍വന്‍ (1999)
ഞങ്ങള്‍ സന്തുഷ്ടരാണ് (1999)
മേഘം (1999)
ഇന്‍ഡിപ്പെന്‍ഡന്‍സ് (1999)
ഫ്രന്‍സ് (1999)
ചന്ദാമാമ (1999)
മിസ്റ്റര്‍ ബട്‌ലര്‍ (2000)
ദാദാ സാഹിബ് (2000)
അരയന്നങ്ങളുടെ വീട് (2000)
സത്യം, ശിവം സുന്ദരം (2000)
രാക്ഷസ രാജാവ് (2001)
പ്രജ (2001)
ദുബായ് (2001)
സൂത്രധാരന്‍ (2001)
കാക്കക്കുയില്‍ (2001)
ഈ പറക്കും തളിക (2001)
നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക (2001)
ഈ നാട് ഇന്നലെവരെ (2001)
സുന്ദരപുരുഷന്‍ (2001)
ഭര്‍ത്താവുദ്യോഗം (2001)
സ്‌നേഹിതന്‍ (2002)
പ്രണയമണിത്തൂവല്‍ (2002)
ഫാന്റം (2002)
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ (2002)
മഴത്തുള്ളിക്കിലുക്കം (2002)
കുഞ്ഞിക്കൂനന്‍ (2002)
കയ്യെത്തും ദൂരത്ത് (2002)
ചിരിക്കുടുക്ക (2002)
ബാംബൂ ബോയ്‌സ് (2002)
മീശമാധവന്‍ (2002)
കസ്തൂരിമാന്‍ (2003)
തിളക്കം (2003)
കിളിച്ചുണ്ടന്‍ മാമ്പഴം (2003)
സദാനന്ദന്റെ സമയം (2003)
വെള്ളിത്തിര (2003)
സി.ഐ.ഡി. മൂസ (2003)
മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും (2003)
സ്വപ്നക്കൂട്,(2003)
ഹരിഹരന്‍ പിള്ള ഹാപ്പിയാണു് (2003)
വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട് (2003)
പുലിവാല്‍ കല്യാണം (2003)
പട്ടണത്തില്‍ സുന്ദരന്‍ (2003)
കേരള ഹൗസ് ഉടന്‍ വില്പനക്ക് (2004)
സി.ഐ. മഹാദേവന്‍ 5 അടി 4 ഇഞ്ച് (2004)
വിസ്മയത്തുമ്പത്ത് (2004)
ചതിക്കാത്ത ചന്തു (2004)
റണ്‍വേ (2004)
വെട്ടം (2004)
യൂത്ത് ഫെസ്റ്റിവല്‍ (2004)
മാമ്പഴക്കാലം (2004)
വേഷം (2004)
ഉദയനാണു താരം (2005)
ചന്ദ്രോത്സവം (2005)
അന്യന്‍ (2005)
ദൈവനാമത്തില്‍ (2005)
പാണ്ടിപ്പട (2005)
നേരറിയാന്‍ സി.ബി.ഐ. (2005)
ചിരട്ടക്കളിപ്പാട്ടങ്ങള്‍ (2005)
രാജമാണിക്യം (2005)
വര്‍ഗ്ഗം (2006)
അനന്തഭദ്രം (2005)
കിലുക്കം കിലുകിലുക്കം (2006)
മധുചന്ദ്രലേഖ (2006)
തുരുപ്പു ഗുലാന്‍ (2006)
കീര്‍ത്തി ചക്ര (2006)
ദ ഡോണ്‍ (2006)
ആനച്ചന്തം (2006)
ജന്മം (2006)
റെഡ് സല്യൂട്ട് (2006)
ഛോട്ടാ മുംബൈ (2007)
ട്വെന്റി 20 (2008)

ഹിന്ദി ചിത്രങ്ങള്‍

കാലാപാനി (1995)
കഭി നാ കഭി (1998)
സത്യഗാഥ്:ക്രൈം നെവെര്‍ പേയ്സ് (2003)

 

തമിഴ് ചിത്രങ്ങള്‍

മഹാനദി
കാതലാ കാതലാ (1998)
മുതല്‍വന്‍ മുതല്‍വന്‍ (1999)
മുഗവാരി (2000)
യൂത്ത് (2002)
ലാസ്യ ലാസ്യ (2002)
പാര്‍ത്ഥിപന്‍ കനവ് (2003)
അന്യന്‍ (2005)
കസ്തൂരിമാന്‍ (2005)
ചാണക്യം (2005)
പട്ടിയാല്‍ (2006)
സംതിങ്ങ് സംതിങ്ങ്....ഉനക്കും എനക്കും(2006)
മധുരൈ വീരന്‍ (2006)
ശ്രീരംഗം (2006)


സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍

മലയാളം

ഭീഷ്മാചാര്യ (1994)
വാത്സല്യം (1993)
വീണ മീട്ടിയ വിലങ്ങുകള്‍ (1990)
ആണ്‍കിളിയുടെ താരാട്ട് (1987)
ഒരു സിന്ദൂരപൊട്ടിന്റെ ഓര്‍മ്മയ്ക്ക് (1987)
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് (1986)
ഒരു സന്ദേശം കൂടി (1985)


തമിഴ്
പാസ പറൈവകള്‍ (1988)
പാടാത്ത തേനേക്കള്‍ (1988)
പാസ മഴൈ (1989)
പഗലില്‍ പൗര്‍ണ്ണമി (1990)
പിള്ളൈ പാശം (1991)
വാസലിലെ ഒരു വെണ്ണിലാ (1991)

സ്വന്തം പേരിലെത്തിയ ചിത്രങ്ങള്‍
നമ്പര്‍ 20 മദ്രാസ് മെയില്‍ (1990)(മലയാളം) സിനിമാതാരം കൊച്ചിന്‍ ഹനീഫയായി.

 

അവസാനകാലത്ത് ഗുരുതരമായ കരള്‍ രോഗം ബാധിച്ച് അവശതയിലായ ഹനീഫയെ 2010 ജനുവരി അവസാന വാരം ചെന്നൈ ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ഫെബ്രുവരി 2ന് വൈകിട്ട് 3.45ഓടെ അന്തരിക്കുകയുമായിരുന്നു. മൃതദേഹം ജന്മനാട്ടിലെത്തിച്ച ശേഷം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കുകയായിരുന്നു. ചലച്ചിത്ര രംഗത്തെ സഹപ്രവര്‍ത്തകരും ജനപ്രതിനിധകളും ജനങ്ങളുമുള്‍പെടെ ആയിരങ്ങള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു.

 

മമ്മൂട്ടിക്കും കമല്‍ ഹാസനുമൊപ്പം അഭിനയിച്ച രഘുവിന് എന്തു സംഭവിച്ചു?

04 May, 2021

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ആദ്യനാഴികക്കല്ലായ "മേള" എന്ന ചിത്രത്തില്‍ നായകനായിരുന്നു ഈ ഇത്തിരിമനുഷ്യന്‍. സര്‍ക്കസ് തമ്പില്‍ നിന്ന് ചലച്ചിത്രത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് കെ.ജി. ജോര്‍ജ് എന്ന പ്രതിഭാശാലിയായ സംവിധായകന്‍ രഘുവിനെ എടുത്തു നിര്‍ത്തിയപ്പോള്‍ അത് ലോകസിനിമാചരിത്രത്തിലെതന്നെ ഒരു അപൂര്‍വസംഭവമായി. മേള രഘുവെന്ന പേരില്‍ പ്രശസ്തനായെങ്കിലും ദീര്‍ഘ കാലത്തേക്ക് അവഗണനയുടെയും അവസരമില്ലായ്മയുടെയും ഇരുട്ടിലേക്ക് മേള രഘു വീണുപോയിരുന്നു. ഇപ്പോഴിതാ മേള രഘുവിന്റെ പകരംവെക്കാനില്ലാത്ത സിനിമാനുഭവങ്ങള്‍ ഒരു ഹ്രസ്വചിത്രമായി എത്തുന്നു. "മരജന" എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം എ.ജി.എസ്. ആണ് സംവിധാനം ചെയ്യുന്നത്.

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം..

06 Mar, 2021

മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. മിമിക്രിയിലൂടെ എത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ മുഴുവന്‍ പ്രിയങ്കരനായി മാറിയ കലാഭവന്‍ മണിയുടെ വളര്‍ച്ച ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു. ഹാസ്യ കഥാപാത്രങ്ങിലൂടെയായിരുന്നു മണി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട്, തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രത്തെയും അതിന്റെ പൂര്‍ണ്ണതയിലെത്തിക്കാന്‍ പാകത്തിന് മണിയിലെ നടന്‍ വളരുകയായിരുന്നു. നാടന്‍ പാട്ട് എന്ന കലയെ കേരളത്തില്‍ ഇത്രമേല്‍ ജനകീയമാക്കിയത് കലാഭവന്‍ മണി തന്നെയായിരുന്നുവെന്ന് നിസംശയം പറയാം.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram