അന്ധവിശ്വാസങ്ങളെ യുക്തിയാൽ പൊളിച്ചെഴുതിയ "സ്റ്റാർ"

29 Oct, 2021

കോവിഡ് തീർത്ത പ്രതിസന്ധികൾ മറികടന്ന് സംസ്ഥാനത്ത് തീയറ്ററുകൾ സജീവമാകുകയാണ്. ഒക്ടോബർ 28ന് തീയറ്ററുകൾ തുറന്ന ശേഷം ആദ്യമായി റിലീസ് ചെയ്ത മലയാള ചിത്രമാണ് ജോജു ജോർജ് ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്ത "സ്റ്റാർ". "Burst of Myths" എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു സൈക്കോളജിക്കൽ മിസ്റ്ററി ഗണത്തിൽപ്പെടുന്ന "സ്റ്റാർ" മികച്ചൊരു കുടുംബ ചിത്രം കൂടിയാണ്. അന്ധമായ വിശ്വാസങ്ങളെയും സമൂഹത്തിൽ മതത്തിന്റെ പേരിൽ കെട്ടി പൊക്കിയ പല കാഴ്ചപാടുകളെയും യുക്തിയാൽ പൊളിച്ചെഴുതുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് സ്റ്റാറിന്.

അതിജീവനത്തിന്റെ അടയാളമായി മൂന്ന് പെണ്ണുങ്ങൾ; "ആണും പെണ്ണും" റിവ്യൂ

26 Mar, 2021

മൂന്നു കഥകളിലൂടെ മൂന്ന് വ്യത്യസ്ത ജീവിതങ്ങൾ നമുക്ക് മുന്നിൽ തുറന്നു കാട്ടുകയാണ് ആണും പെണ്ണും എന്ന ചിത്രം. ഓരോ കഥയിലും മുന്നിലേക്ക് എത്തുന്ന കഥാപാത്രങ്ങൾ സിനിമ കണ്ടിരിക്കുന്നവരുടെ ഉള്ളിൽ ചോദ്യങ്ങളുടെ ഒരു നീണ്ട നിര സൃഷ്ടിച്ചേക്കാം. നമുക്കുള്ളിൽ പല താരതമ്യങ്ങൾക്കും അവർ വഴിവെച്ചേക്കാം. ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കാനുള്ള കരുത്ത് ആണിനാണോ പെണ്ണിനാണോ എന്ന് പോലും നമ്മളെ കൊണ്ട് പലക്കുറി ചിന്തിപ്പിക്കാൻ പ്രാപ്തിയുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ത്രില്ലടിപ്പിക്കുന്ന ചോരക്കളി ; അവതരണ മികവിൽ വിസ്മയിപ്പിച്ച് കള

25 Mar, 2021

ഒരു ടീസറിലൂടെ തന്നെ സിനിമയെ പറ്റിയുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുക എന്നത് ഇന്നത്തെ കാലത്ത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ പ്രതീക്ഷകൾക്കപ്പുറം ഉള്ളൊരു ദൃശ്യാനുഭവം സ്ക്രീനിൽ ഒരുക്കുക എന്നത് അതിലും ദുഷ്കരമാണ്.. ഇവ രണ്ടും കൃത്യമായി കോർത്തിണക്കി ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത തിയേറ്റർ അനുഭവം പ്രേക്ഷകർക്ക് പകരുകയാണ് തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ രോഹിത് വി എസ്. ആദ്യ രണ്ട് ചിത്രങ്ങളിലൂടെ തന്നെ തന്റെ പ്രതിഭ പ്രേക്ഷകർക്ക് മുന്നിൽ അടയാളപ്പെടുത്തിയിട്ടും അവ തീയേറ്ററുകളിൽ വേണ്ട രീതിയിൽ സ്വീകരിക്കപ്പെടാതിരുന്നതിന്റെ കുറവും ഇക്കുറി അയാൾ നികത്തി. അത്രമേൽ മനോഹരമായാണ് രോഹിത് കള ഒരുക്കിയിരിക്കുന്നത്.

ദുരൂഹത നീക്കാന്‍ ഫാദര്‍ ബനഡിക്ട്; മമ്മൂട്ടിയുടെ പ്രകടനമികവില്‍ "ദ പ്രീസ്റ്റ്"

11 Mar, 2021

തികച്ചും അപ്രതീക്ഷിതമായി ഒരു ദിവസം ഫാദര്‍ ബനഡിക്ടിനെ തേടി ഒരു പെണ്‍കുട്ടി എത്തുന്നു. ആലാട്ട് കുടുംബത്തില്‍ നടന്ന മൂന്ന് ആത്മഹത്യകളുടെ ദുരൂഹത നീക്കാന്‍ തന്നെ സഹായിക്കണമെന്ന ആവശ്യവുമായാണ് അവള്‍ എത്തിയത്. അതിനായി അവളെ സഹായിക്കാനിറങ്ങുമ്പോള്‍ അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന പുതിയ വെല്ലുവിളികളിലൂടെയാണ് ദ പ്രീസ്റ്റ് കടന്നുപോകുന്നത്. അന്വേഷണത്തിനിടെ കടന്നുവരുന്ന പുതിയ രഹസ്യങ്ങള്‍ക്ക് പിന്നാലെ പോകുന്ന ഫാദര്‍ ബനഡിക്ടിനൊപ്പം പ്രേക്ഷകനും സഞ്ചരിക്കുന്നിടത്ത്, പ്രീസ്റ്റ് വേറിട്ടൊരു ദൃശ്യാനുഭവമാകുന്നു. കഥയുടെ ഉദ്വേഗം തെല്ലും ചോരാതെ അവസാന നിമിഷം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ നവാഗത സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ കാട്ടിയ മിടുക്കാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്.

സാജന്‍ ബേക്കറിയിലെ ജീവിത മധുരം..

12 Feb, 2021

റാന്നിയിലെ സാധാരണക്കാരായ ചേച്ചിയുടെയും അനിയന്റെയും ആത്മബന്ധത്തിന്റെ കഥയാണ് സാജന്‍ ബേക്കറി സിന്‍സ് 1962. ചെറിയ പിണക്കങ്ങളിലൂടെയും ഇണക്കങ്ങളിലൂടെയും പതിയെ മനസ്സിലേക്ക് കടന്നുകയറി, രണ്ട് മണിക്കൂര്‍ നേരം തങ്ങളുടേത് മാത്രമായൊരു ലോകത്ത് പ്രേക്ഷകരെയും പിടിച്ചിരുത്തുന്നുണ്ട് ചിത്രം. ബെറ്റ്‌സിയുടെയും ബോബിന്റെയും ലോകത്തിലൂടെ പോയ കാലത്തെ വീണ്ടും ഓര്‍മപ്പെടുത്താനും, ആ കാലത്തിന്റെ മധുരം പ്രേക്ഷകര്‍ക്ക് പകരാനും ചിത്രത്തിനാകുന്നുണ്ട്. അവരിലൂടെയാണ് സാജന്‍ ബേക്കറിയിലെ ഓരോ വിഭവങ്ങളും പ്രേക്ഷകര്‍ രുചിച്ചറിയുന്നത്. വലിയ ബഹളങ്ങളൊന്നുമില്ലാതെ, കാണുന്ന ഓരോരുത്തരുടയെും മനസ്സില്‍ പതിയുന്ന വിധത്തിലാണ് അരുണ്‍ ചന്തു സാജന്‍ ബേക്കറി ഒരുക്കിയിരിക്കുന്നത്.

Veeram

25 Feb, 2017

Veeram Review

Ezra

10 Feb, 2017

Ezra Movie Review

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids