Posted by Nakul V G, 29 Jul, 2016
കാണണം ഈ കിസ്മത്ത്
നിസംശയം പറയാം. മലയാളസിനിമയ്ക്ക് ഒരു മികച്ച സംവിധായകനെ കൂടി ലഭിച്ചിരിക്കുന്നു. "കിസ്മത്ത്" എന്ന തന്റെ ആദ്യ ചലച്ചിത്രത്തിലൂടെ ഷാനവാസ് എം. ബാവക്കുട്ടി എന്ന നവാഗതന്‍ അത് തെളിയിച്ചിരിക്കുന്നു.
നിര്‍മ്മാതാവ് രാജീവ് രവി, വിതരണക്കാരന്‍ ലാല്‍ജോസ് പിന്നെ പ്രണയം ഇത്രയുമാണ് റിലീസ് ഷോയ്ക്ക് തന്നെ കിസ്മത്ത് കാണണം എന്ന തീരുമാനത്തിലേക്കെത്തിച്ചത്. വലിയ പരസ്യ കോലാഹലങ്ങളൊന്നുമില്ലാതെ തീയേറ്ററുകളിലേക്കെത്തിയിട്ടും നിറഞ്ഞ സദ്ദസ്സിലായിരുന്നു തിരുവനന്തപുരം ദേവിപ്രിയയില്‍ ആദ്യ പ്രദര്‍ശനം. ചിത്രത്തിന്റെ ഹിറ്റായ ട്രെയിലറും, പാട്ടും തന്നെയാകാം അതിന് കാരണം. വളരെക്കുറച്ച് പ്രേക്ഷകരേ എത്തൂ എന്ന് കരുതി. പക്ഷേ ആ ധാരണകളെ തകിടം മറിച്ച് തീയേറ്റര്‍ നിറച്ചതില്‍ ബഹുഭൂരിപക്ഷവും യുവതീ യുവാക്കള്‍.
സിനിമ കണ്ട് നിറഞ്ഞ കയ്യടികള്‍ക്കിടയിലൂടെ തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ കിസ്മത്തിനെ ഇഷ്ടപ്പെടാന്‍ പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനം രണ്ട് മണിക്കൂറിനുള്ളളില്‍ നിന്ന് തന്റെ മനസ്സില്‍ രൂപപ്പെട്ട ഒരാശയത്തെ വ്യക്തമായും, മനോഹരമായും പകര്‍ത്തി വയ്ക്കുവാന്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് കഴിഞ്ഞു എന്നുള്ളതാണ്. മറ്റൊന്ന് താരമൂല്യമുള്ളവര്‍ തീരേ കുറവായിട്ടും അനുയോജ്യരായ അഭിനേതാക്കള്‍ അവരുടെ ഭാഗം വെടിപ്പോടെ നിറവേറ്റി എന്നതും.
നേരത്തേ പറഞ്ഞല്ലോ പ്രണയമാണ് കിസ്മത്തിന്റെ കഥ. അത് വെറും പ്രണയമല്ല സമകാലിക സാഹചര്യത്തില്‍ അല്‍പ്പം കുഴപ്പം പിടിച്ച ഒന്ന്. അതായത് രണ്ട് മതത്തില്‍ പെട്ടവരുടെ പ്രണയം. അതിലുപരി പെണ്‍കുട്ടി ഇരുപത്തി എട്ട്കാരി ദളിതും, കാമുകന്‍ അവളെക്കാള്‍ ഏഴ് വയസ്സിന് താഴ്ന്ന ഇരുപത്തി ഒന്ന്കാരന്‍ മുത്സിം യുവാവും. അത്രയൊക്കെ മതി സമൂഹത്തിന് ഈ പ്രണയം കുഴപ്പം പിടിച്ച ഒന്നാണെന്ന് വിധിയെഴുതാന്‍.
മതം, ജാതി, അധികാരം, നിയമം ഒക്കെ മനുഷ്യന്റെ മേല്‍ എങ്ങിനെയൊക്കെ ഇടപെടുന്നു എന്ന് കിസ്മത്ത് വ്യക്തമാക്കുന്നു. ഒരുമിച്ച് ജീവിക്കുവാന്‍ തീരുമാനിച്ച കാമുകീ കാമുകന്‍മാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് സഹായം തേടിപ്പോകുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. പൊന്നാനിയാണ് പശ്ചാത്തലം. എന്നാല്‍ പോലീസ് സ്‌റ്റേഷനിലെത്തുന്ന അവരെ അവിടെ കാത്തിരിക്കുന്നതാകട്ടെ അനുരഞ്ജനത്തിന്റെയും, ഉപദേശത്തിന്റെയും, ഭീഷണിയുടെയും സ്വരങ്ങള്‍. എന്‍ജിനീയറിംഗ് പഠനം മുഴുമിപ്പിക്കാത്ത ചെക്കനും, പി.എച്ച്. ഡി ക്കാരി പെണ്ണും ജാതിയും മതവും നോക്കാതെ പ്രണയിച്ചത് വലിയ തെറ്റായിപ്പോയി എന്ന് ചുറ്റും നില്‍ക്കുന്നവരില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്ന അവസ്ഥ. അഭയം തേടിച്ചെന്നവര്‍ക്ക് വീണ്ടും വീണ്ടും പ്രശ്‌നങ്ങളിലേക്ക് വീഴേണ്ട സാഹചര്യങ്ങള്‍. ബന്ധുക്കള്‍, മതം, ജാതി, സമൂഹം ഒക്കെ ചുറ്റം വാളോങ്ങി നില്‍ക്കുന്നു. ഒടുവില്‍ അനിവാര്യമായ ദുരന്തവും...............
ഒരു ദിവസം ഒരു പോലീസ് സ്‌റ്റേഷനില്‍ അരങ്ങേറുന്ന വിവിധ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒപ്പം ഫ്‌ളാഷ്ബാക്ക് ശൈലിയില്‍ പ്രണയവും. ഒപ്പം തന്നെ ഇരുവരുടെയും പ്രണയത്തിന് സമാന്തരമായി പോലീസുകാരന്റെ തെറ്റിന് കുറ്റവാളിയാകേണ്ടി വരുന്ന ചെറുപ്പക്കാരന്റെയും, ചൂഷിതനാകുന്ന അസാമിയുടെയും ഒക്കെ അവസ്ഥകള്‍ ചിത്രം പറഞ്ഞു േപാകുന്നു. ചുരുക്കത്തില്‍ കിസ്്മത്ത് ഒരവസ്ഥയാണ്. പ്രണയത്തിന്റെ പേരില്‍ രണ്ട് പേര്‍ എത്തിപ്പെടുന്ന.........
ദളിത് യുവതി അനിതയായി മോഡലും, ടെലിവിഷന്‍ താരവുമായ ശ്രുതി മേനോന്‍ ആയാരഹിരതമായ അഭിനയം കാഴ്ച വച്ചപ്പോള്‍ മുത്സിം യുവാവായ ഇര്‍ഫാനായി ഷെയ്ന്‍ നിഗം അതിശയകരമായ പ്രകടനം തന്നെ കാഴ്ചവച്ചു. കഥാപാത്രത്തിന്റെ അവസ്ഥകളിലൂടെ ഷെയ്ന്‍ ഭാവതീവ്രതയോടെ കടന്നു പോയി. മലയാള സിനിമയ്ക്ക് ഒരു അഭിനയ പ്രതിഭയെ തന്നെയാണ് ഷെയ്‌നിലൂടെ ലഭിച്ചതെന്ന് ഉറപ്പ്. നടനും, മിമിക്രി കലാകാരനുമായ അബിയുടെ മകനാണ് ഷെയ്ന്‍. ടെലിവിഷന്‍ സീരിയലിലലൂടെയും, അന്നയും റസൂലം, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ ഷെയ്ന്‍ കയ്യടി വാങ്ങുന്നുണ്ട്. പോലീസ് എസ്. ഐ ആയി എത്തുന്ന വിനയ് ഫോര്‍ട്ട് വതിവുപോലെ തന്റെ ഭാഗം നന്നാക്കി. എടുത്തു പറയേണ്ടത് നവാഗതരായ ഒരുപിടി അഭിനേതാക്കളുടെ അസാമാന്യമായ പ്രതിഭാ വിലാസം തന്നെ. പൊന്നാനിയുടെ പ്രാദേശിക സംസാര, ജീവിത ശൈലിയില്‍ അവര്‍ കസറി. സുനില്‍ സുഗത, ജയപ്രകാശ് കുളൂര്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് കിസ്മത്ത് എന്ന സിനിമ ജനിച്ചത്. നിസംഗത അനീതിയേക്കാള്‍ വലിയ അക്രമമാണെന്ന വാചകത്തോടെ ആരംഭിക്കുന്ന കിസ്മത്ത് കാഴ്ചകളിലും, പാട്ടുകളിലും നല്ല അനുഭവമാണ്. ചുരുക്കത്തില്‍ ഷൈലജാ മണികണ്ഡന്‍ കൂടി നിര്‍മ്മാണ പങ്കാളിയായ ചിത്രം ഒരു മികച്ച ചലച്ചിത്ര അനുഭവം തന്നെ...
Read Kismath Full Review starring Shane Nigam, Vinay Forrt, Shruthi Menon,..
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids