Posted by Online Desk, 05 Sep, 2019
ദിനേശനും ശോഭയും എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ഓർമ്മവരുന്നത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്‌ത വടക്കുനോക്കിയന്ത്രം എന്ന ചിത്രമാണ്. ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളെ വെച്ച് മകൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായ് സംവിധാനം ചെയ്ത ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യവും അജു വർഗീസും ചേർന്നാണ് ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തലക്കെട്ടു സൂചിപ്പിക്കുന്നപോലെ പ്രണയവും ആക്ഷനും ഡ്രാമയും മേമ്പൊടിക്ക് തമാശയും വാരിവിതറി ഒരു ഫുൾ ഓൺ ഫെസ്റ്റിവൽ എന്റർടൈനർ ആക്കുവാൻ സംവിധായകൻ ധ്യാൻ ശ്രീനിവാസന് കഴിഞ്ഞു.
കുടുംബ മഹിമ കൊണ്ട് കൈ നിറയെ കാശ് പക്ഷെ ഒരു ജോലി പോലുമില്ലാത്ത, ദുശ്ശീലങ്ങൾക്ക് ഒട്ടും കുറവുകളുമില്ലാത്ത ദിനേശൻ, തന്റെ ആദ്യപ്രണയിനിയുടെ കല്യാണത്തിനു പങ്കെടുക്കുന്നു. അവിടെ വെച്ചുണ്ടാകുന്ന സംഭവബഹുലമായ നിമിഷങ്ങളിൽ ഒരു ബിസ്സിനസ്സിനുടമയും ആവശ്യത്തിന് സൗന്ദര്യവും പണവുമുള്ള ശോഭയെ കണ്ടുമുട്ടുന്നു. ശോഭയെ കണ്ടനാൾ മുതൽ പ്രണയത്തിലാകുന്ന ദിനേശൻ ശോഭയുടെ മനസ്സുകീഴടക്കുവാൻ ശ്രമിക്കുന്നു. തുടർന്നുണ്ടാകുന്ന തമാശകളിലൂടെ കഥ പ്രേക്ഷകരെ രസിപ്പിച്ച് മുന്നോട്ടു പോകുന്നു. തമാശയുടെ പുത്തൻ മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ട് ദിനേശനായി നിവിൻ പോളിയും, ദിനേശന്റെസന്തതസഹചാരിയായ സാഗർ എന്ന അജു വർഗീസും ചേർന്ന് തിയറ്ററുകളിൽ പൊട്ടിച്ചിരിയുടെ മേളമൊരുക്കി
പുതിയ നിയമം എന്ന ചിത്രത്തിന് ശേഷം നയൻതാര നായികയായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ലവ് ആക്ഷൻ ഡ്രാമക്കുണ്ട്. ചിത്രത്തിന്റെ ആദ്യപകുതിയിൽ നയൻസിന്റെ സ്ക്രീൻപ്രെസൻസ് എടുത്ത് പറയേണ്ടതാണ്. കൂടാതെ നിവിനും നയന്താരയുമായുള്ള കെമിസ്ട്രിയും ചിത്രത്തിലെ ലവ് എലമെന്റ് നന്നായി വർക്ക് ഔട്ട് ആകുവാൻ സഹായിച്ചിട്ടുണ്ട് . ദിനേശന്റെ അമ്മയായി മല്ലിക സുകുമാരനും അമ്മാവൻ രഞ്ജിപണിക്കരും അവരവരുടെ കഥാപാത്രങ്ങൾ നന്നായി ചെയ്തു. ചെറിയ വേഷമായിരുന്നെകിലും വലിയ കയ്യടി നേടി ജൂഡ് ആന്റണിയും ബിജു സോപാനവും അരങ്ങിൽ തകർത്തു. ലവ് ആക്ഷൻ ഡ്രാമയെ ഒരു വലിയ ഫെസ്റ്റിവൽ മൂവി മൂഡിൽ എത്തിക്കുവാൻ ഷാൻ റഹ്മാന്റെ ഗാനങ്ങൾക്ക് സാധിച്ചു . "റോക് ദി ഫ്ലോർ ബേബി" എന്ന ഗാനം ഈ സിനിമ കണ്ടിറങ്ങിയ ഒരു ശരാശരി പ്രേക്ഷകന്റെ മനസ്സിൽ ഉണ്ടാകും. മുന്‍കൂട്ടി പറയുവാൻ സാധിക്കുന്ന ക്ളൈമാക്‌സാണെങ്കിൽ പോലും കളർ ഫുൾ രംഗങ്ങളും പ്രണയവും കലഹവും കൂട്ടുചേരലും ആക്ഷനും ചേർന്നപ്പോൾ സിനിമാസ്വാദനത്തിനു കുറവുകൾ ഒന്നും സംഭവിച്ചിട്ടില്ല.
വിനീത്, ഷാൻ റഹ്‌മാൻ, അജു വർഗ്ഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ കൂട്ടുകെട്ട് പ്രേക്ഷകർക്ക് ഒരു നല്ല ദൃശ്യാനുഭവം സമ്മാനിച്ചു. നല്ല കളർ ഫുൾ രംഗങ്ങൾ ഒപ്പിയെടുത്ത് ഒരു ഉത്സവ ചിത്രത്തിന്റെ മൂഡ് ഉളവാക്കുവാൻ ക്യാമറമാൻ ജോമോൻ ടി ജോണിനും റോബി വർഗീസ് രാജിനും സാധിച്ചു. ഒരു ഫുൾ ഓൺ കോമഡി എൻെറർടൈനറിനായി ലവ് ആക്ഷൻ ഡ്രാമക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids