കുടുംബസമേതം പവിയേട്ടന്റെ മധുരച്ചൂരൽ .

Posted by Online Desk, 07 Dec, 2018

ഏറെ നാളുകൾക്ക് ശേഷം ശ്രീനിവാസൻ തിരക്കഥയൊരുക്കി പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് പവിയേട്ടന്റെ മധുരച്ചൂരൽ. സ്ഥിരം ശ്രീനിവാസൻ ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഏറെ സാമൂഹ്യ പ്രസക്തിയുള്ള പ്രമേയ പശ്ചാത്തലമാണ് ചിത്രത്തിനുള്ളത്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രത്തിന്റെ തുടക്കമെങ്കിലും പിന്നീട് അങ്ങോട്ട് ചിത്രം റിയലിസ്റ്റിക്ക് സ്വഭാവരീതി കൈവരിക്കുകയാണ് ചെയ്യുന്നത്.

 

 

നവാഗതനായ രഘുനാദ് ഒരുക്കിയ ഗാനങ്ങൾ എല്ലാം തന്നെ വളരെ മനോഹരവും ചിത്രത്തോട് ചേർന്ന് നിൽക്കുന്നവയുമാണ്. പി സുകുമാർ ഏറെക്കാലങ്ങൾക്ക് ശേഷം പവിയേട്ടനിലൂടെ വളരെ മനോഹര ദൃശ്യങ്ങൾ പ്രേക്ഷകർക്കായി നൽകിയിരിക്കുന്നു. രഞ്ജൻഎബ്രഹാമിന്റെ എഡിറ്റിങ്ങ് കുറച്ചു കൂടി നന്നാക്കാമായിരുന്നെന്നു തോന്നി. ഏറെ നാളുകൾക്ക് ശേഷം ലെന ആനി ടീച്ചറായി വെള്ളിത്തിരയിൽ തിളങ്ങിരിക്കുന്നു. ഏറെ വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ലെനയുടെ ആനി ടീച്ചർ എന്ന കഥാപാത്രം കടന്നു പോകുന്നത്. ഷെബിൻ ബെൻസൺ, ഹരിശ്രീ അശോകൻ,വിജയരാഘവൻ തുടങ്ങിയവരും അവരവരുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട് ചിത്രത്തിൽ. വിനു മോഹന്റെ അതിഥി വേഷവും മനോഹരമായി.