സീമരാജ മാസ്സ് കോമഡി രാജ .

Posted by PR, 13 Sep, 2018

മാസ്സ് കോമഡി ഇഷ്ട്ടപ്പെടുന്ന പ്രേക്ഷകർക്ക് സീമരജയ്ക്ക് ടിക്കറ്റ് എടുക്കാം. വൻ നിര താരങ്ങൾ വാഴുന്ന തമിഴ് സിനിമയിൽ കഴിവു കൊണ്ട് സ്വന്തം ഇരിപ്പിടം സൃഷ്ടിച്ചെടുത്ത നടനാണ് ശിവകാർത്തികേയൻ. സ്വതസിദ്ധമായ അഭിനയശൈലി അദ്ദേഹത്തിന് മോശമല്ലാത്ത ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. അത്തരം ആരാധകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് സീമരാജ.

 

തമിഴ് മണ്ണിന്റെ വൈകാരികത തന്നെയാണ് സീമരാജയുടെയും കഥാതന്തു. ശിവകാർത്തികേയന്റെ ആദ്യ മുഴുനീള മാസ് ചിത്രമെന്ന് സീമരാജയെ വിശേഷിപ്പിക്കാം. ഒരു ഇടവേളയ്ക്കു ശേഷം നെപ്പോളിയൻ എന്ന താരത്തെ ഈ സിനിമയിലൂടെ കാണാൻ സാധിച്ചു. ഇത്രയും നാൾ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി തോന്നി ഈ ചിത്രത്തിലെ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തെ. ശിവയുടെ ഡബിൾ റോൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.