വെല്‍ക്കം ടു ലാഫിംഗ് ജയില്‍
ഒരു കമേഴ്‌സ്യല്‍ ദിലീപ് ചിത്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ ആരാധകരും, കുടുംബ പ്രേക്ഷകരും പ്രതീഷിക്കുന്ന രുചിക്കൂട്ടുകള്‍ വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിനെ രസകരമാക്കുന്നു. ഉത്സവ കാലങ്ങളില്‍ ആഘോഷമായിക്കണ്ടിരിക്കാവുന്ന മസാലച്ചിത്രം തന്നെയിത്. ചിരിയാണ് ആദ്യന്തം ചിത്രത്തെ പൊതിഞ്ഞു പിടിക്കുന്നത്. അതിനിടയിലൂടെ വലിയ ഭാരമൊന്നുമില്ലാത്ത ലളിതമായ കഥ പറച്ചിലും, കാണികളാഗ്രഹിക്കുകയും, പ്രതീക്ഷിക്കുകയും ചെയ്യുന്ന ക്ലൈമാക്‌സും.
ഉണ്ണിക്കുട്ടന്‍ എന്ന നായകകഥാപാത്രമാണ് ദിലീപിന്. തടവുപുള്ളികളായ അച്ഛനമ്മമാര്‍ക്ക് ജയിലില്‍ പിറക്കുന്ന മകന്‍. അച്ഛനമ്മമാര്‍ ജയിലില്‍ തന്നെ മരിക്കുന്നതിനാല്‍ അവന് സെന്‍ട്രല്‍ ജയില്‍ തറവാടു പോലെ പ്രതിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ അവനവിടെത്തന്നെ കഴിയുവാനാഗ്രഹിക്കുന്നു. അതിന് കുറ്റവാളിയല്ലാത്ത അവന്‍ കണ്ടു പിടിക്കുന്ന മാര്‍ഗം മറ്റാരുടെയെങ്കിലും ചെറിയ ചെറിയ കേസുകള്‍ ഏറ്റെടുത്ത് ശിക്ഷയനുഭവിക്കുകയാണ്. അങ്ങനെ ജയിലില്‍ മപാലീസുകാരുടെയും, സഹതടവുകാരുടെയും പ്രിയപ്പെട്ടവനായ അവന്‍ ഒരു ശിക്ഷക്കാലം കഴിഞ്ഞ് പുറത്തിറങ്ങവേ മായ എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. അവളോട് അവന് പ്രണയം തോന്നുന്നു. എന്നാല്‍ അവന് പ്രണയം തുറന്നു പറയാന്‍ സാധിക്കും മുന്‍പേ അവള്‍ ഡല്‍ഹിക്ക് പോകുന്നു. അതോടെ ഉണ്ണിക്കുട്ടന്‍ അടുത്ത കേസുണ്ടാക്കി ജയിലിലേക്കും പോകുന്നു. അവിടുന്ന് കഥ പറയുന്നു. എന്നാലവിടുന്ന് കഥ മാറി മറിയുന്നു.
സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിന്റെ കോമഡി പെര്‍ഫോമന്‍സ് തന്നെയാണ് മികച്ചു നില്‍ക്കുന്നത്. തമാശ അനായാസമായി ചെയ്തു ഫലിപ്പിക്കുന്ന ദിലീപിനൊപ്പം കണാരന്‍ ഹരീഷും, ഷറഫുദ്ദീനും, നസീര്‍ സംക്രാന്തിയും, ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ചേര്‍ന്ന് ചിത്രത്തെ മുഷിപ്പിക്കാതെ മുന്നോട്ട് നയിക്കുന്നു. നായികയായ വേദികയ്ക്കുഗ അധികശമാന്നും ചെയ്യുവാനില്ല. പ്രതിനായക കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ സംഭവിച്ച വീഴ്ച പ്രകടം. ഛായാഗ്രാഹണവും, സംഗീതവും നന്നായി. ബെന്നി പി നായരമ്പലം തിരക്കഥയില്‍ താരങ്ങളുടെ പ്രകടനത്തിനാവശ്യമായ ഇടങ്ങള്‍ കരുതി വച്ചിരിക്കുന്നു.
ചുരുക്കത്തില്‍ വൈശാഖ ഫിലിംസിന്റെ ബാനറില്‍ വൈശാഖ രാജന്‍ നിര്‍മ്മിച്ച വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ കണ്ടിരിക്കാവുന്ന ചിത്രം തന്നെ.
Read Review of Welcome to Central Jail , film written by Benny P. Nayarambalam and directed by Sundar Das. The cinematography is handled by Alagappan N.
The film features Dileep and Vedhika in the lead roles, whereas Renji Panicker, Kailash, Suraj Venjaramoodu, and Thesni Khan portray supporting roles.