"നെഞ്ചിടിപ്പ് കൂട്ടുന്ന സർവൈവൽ ത്രില്ലർ" : ഹെലന്റെ റിവ്യൂ വായിക്കാം.....

Posted by BINDU PP, 15 Nov, 2019

 

 

 


പ്രേക്ഷകനെ ഇരച്ചുകയറുന്ന തണുപ്പിലേക്കും ഭീതിയിലേക്കും തള്ളിയിടുന്ന ഒന്നാംതരം സര്‍വൈവല്‍ ത്രില്ലറാണ് ഹെലന്‍. പുതുമുഖ സംവിധായകൻ മാത്തുക്കുട്ടി സേവ്യര്‍ പ്രേക്ഷകനെ ഞെട്ടിച്ചിട്ടുണ്ട്. മലയാള സിനിമ ഇന്നേവരെ കാണാത്ത സർവൈവൽ ത്രില്ലറാണ് ഹെലൻ . സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഹെലനോളം തണുത്ത് കയറും. രണ്ടു ദിവസത്തിനുള്ളില്‍ നടക്കുന്ന കഥയാണ് ചിത്രം. പറയാന്‍ ഉദ്ദേശിച്ചത് വ്യക്തമായി, അമിതമാകാതെ, കൃത്യമായി പറഞ്ഞു പോകുന്ന ചിത്രമാണ് ഹെലന്‍. അഭിനയിച്ചവരും പിന്നണിയിലുള്ളവരുമെല്ലാം തങ്ങളുടെ ജോലി ഭംഗിയായി ചെയ്തിരിക്കുന്ന സിനിമ.

Helen Malayalam Movie Review, ഹെലന്‍ മൂവി റിവ്യു,Helen Movie Review, Helen Review,ഹെലന്‍, Anna Ben Movie Helen, അന്ന ബെന്‍ ഹെലന്‍,Anna Ben Movie Helen Review, Anna Ben New Movie, ie malayalam,

 


നഴ്സിംഗ് കഴിഞ്ഞെങ്കിലും വിദേശത്തേക്ക് പോകുവാനുള്ള ഐ ഇ എൽ ടി എസ് ട്രെയിനിങ്ങിന് പോകുന്ന ഹെലൻ (അന്ന ബെൻ ). അമ്മച്ചി മരിച്ചതിന് ശേഷം അപ്പനു (ലാൽ )മായി സുഖമായി ജീവിച്ചു വരുന്ന ഹെലൻ പുറത്തേക്ക് പോവുന്നത് അച്ഛന്റെ കടങ്ങൾ വിട്ടാനായിട്ടാണ് . അച്ഛനും മകളും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്റെ വിജയം .ഐ ഇ എൽ ടി എസ് ട്രെയിനിങ് പോവുന്നുണ്ടെങ്കിലും ഒപ്പം പാർട്ട് ടൈമായി ചിക് ഹബ് എന്ന ഫാസ്റ്റ്ഫുഡ് കൗണ്ടറിൽ ഹെലൻ ജോലി ചെയ്യുന്നുണ്ട്. ചെറുതെന്നു തോന്നിപ്പിക്കുന്ന വലിയൊരു പ്രണയവും ഹെലനുണ്ട് . ഫുട്ബാൾ കളിയുമായൊക്കെ നടക്കുന്ന ഉഴപ്പനായ അസർ (നോബിള്‍ തോമസ് ) .ഹെലന്റെ സുന്ദരമായ ആ ജീവിതത്തിലേക്ക് യാദൃശ്ചികമായി കയറി വരുന്ന ഒരു സന്ദർഭമാണ് കഥയുടെഗതി മാറ്റുന്നത്. മരണം മുന്നിൽ കാണുന്ന ഈ സന്ദർഭത്തിൽ നിന്ന് ഹെലൻ സർവൈവ് ചെയ്തു വരുന്നത് മനോഹരമായി സംവിധായകൻ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. ഒറ്റ നിമിഷം ഇത് നമുക്കായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുംവിധമാണ് ചിത്രം മേക്ക് ചെയ്തിരിക്കുന്നത്.

 

Helen Malayalam Movie Review, ഹെലന്‍ മൂവി റിവ്യു,Helen Movie Review, Helen Review,ഹെലന്‍, Anna Ben Movie Helen, അന്ന ബെന്‍ ഹെലന്‍,Anna Ben Movie Helen Review, Anna Ben New Movie, ie malayalam,

 

 തന്റെ രണ്ടാമത്തെ മാത്രം ചിത്രമാണ് അന്നയുടേതെന്നത് ഒരിക്കല്‍ പോലും തോന്നുന്നില്ല. വളരെ മുതിര്‍ന്നൊരു നടനൊപ്പം അഭിനയിക്കുമ്പോഴും അന്ന ഒട്ടും പിന്നോട്ടുപോകുന്നില്ല. ചിത്രത്തിന്റെ പല ഭാഗങ്ങളിലും ത്രില്ലിങ്ങിനോപ്പം കണ്ണും നനയിക്കുന്നുണ്ട്.വിനീത് സംവിധാനം ചെയ്ത ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ നോബിൾ ബാബു തോമസ് നായകനായി എത്തിയപ്പോൾ തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയായിരുന്നു.


ഹോളിവുഡ് തലങ്ങളിലേക്ക് ഹെലൻ എന്ന ചിത്രത്തെ സംവിധായകൻ എത്തിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ നിര്‍മാതാവാകുന്ന ചിത്രം ആ പേര് നല്‍കുന്ന ഗ്യാരണ്ടി കാക്കുന്നുണ്ട്. ഹാസ്യ കഥാപാത്രങ്ങളിലൂടെ മാത്രം കണ്ടു പരിചയിച്ച അജു നെഗറ്റീവ് ഷെഡിലുള്ള കഥാപാത്രത്തെ മനോഹരമായി ചെയ്തിട്ടുണ്ട്. ആദ്യ രംഗം മുതല്‍ അവസാന രംഗം വരെ പ്രേക്ഷകന് അജുവിന്റെ പൊലീസ് ഓഫീസറോട് ദേഷ്യവും വെറുപ്പും തോന്നും. അത് ആ നടന്റെ ഏറ്റവും വലിയ വിജയമാണ് .അഭിനേതാക്കളുടെ പ്രകടനത്തിലും ചിത്രത്തിന്റെ മെയ്ക്കിങ്ങിലുമെല്ലാം ലാളിത്യവും കൃത്യതയുമുള്ളൊരു ചിത്രം. മനോഹരവും പരീക്ഷണാർഥവുമുള്ള ഈ സിനിമയുടെ ക്യാമറാമാൻ ആനന്ദ് സി ചന്ദ്രനും ഏറെ കൈയടി അർഹിക്കുന്നുണ്ട് . ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലന്‍. മാത്തുക്കുട്ടി സേവ്യറും നോബ്ള്‍ ബാബുവും ആല്‍ഫ്രഡ് കുര്യന്‍ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫൻറ്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിച്ചത് .

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids