ത്രില്ലടിപ്പിക്കുന്ന ചോരക്കളി ; അവതരണ മികവിൽ വിസ്മയിപ്പിച്ച് കള

Posted by Online Desk, 25 Mar, 2021

 

ഒരു ടീസറിലൂടെ തന്നെ സിനിമയെ പറ്റിയുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുക എന്നത് ഇന്നത്തെ കാലത്ത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ പ്രതീക്ഷകൾക്കപ്പുറം  ഉള്ളൊരു ദൃശ്യാനുഭവം സ്ക്രീനിൽ ഒരുക്കുക എന്നത് അതിലും ദുഷ്കരമാണ്.. ഇവ രണ്ടും കൃത്യമായി കോർത്തിണക്കി ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത തിയേറ്റർ  അനുഭവം പ്രേക്ഷകർക്ക് പകരുകയാണ് തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ രോഹിത് വി എസ്. ആദ്യ രണ്ട് ചിത്രങ്ങളിലൂടെ തന്നെ തന്റെ പ്രതിഭ പ്രേക്ഷകർക്ക് മുന്നിൽ അടയാളപ്പെടുത്തിയിട്ടും  അവ തീയേറ്ററുകളിൽ വേണ്ട രീതിയിൽ സ്വീകരിക്കപ്പെടാതിരുന്നതിന്റെ  കുറവും ഇക്കുറി അയാൾ  നികത്തി. അത്രമേൽ മനോഹരമായാണ് രോഹിത് കള ഒരുക്കിയിരിക്കുന്നത്.

May be an image of 1 person and beard

നിർബന്ധമായും തിയേറ്റർ  ദൃശ്യാനുഭവം ആവശ്യപ്പെടുന്ന  ചിത്രമാണ് കള. മേക്കിങ്ങിലെ  പുതുമയും അവതരണത്തിലെ ബ്രില്യൻസും  ഒക്കെ പൂർണമായി പ്രേക്ഷകന് പകർന്നു തരാൻ  തീയേറ്റർ കാഴ്ച്ചാനുഭവം  തന്നെ വേണം. ആ കഥയും കഥാപരിസരവും അതിന്റേതായ തീവ്രതയിൽ പ്രേക്ഷകരിലെത്തിക്കാൻ  ചിത്രത്തിന്റെ അണിയറപ്രവർത്തകർ എടുത്ത അധ്വാനം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നതാണ്.

 

 

യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു സൈക്കോ ത്രില്ലെറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.  പതിഞ്ഞ താളത്തിലാണ്  ആരംഭിക്കുന്നതെങ്കിലും  ആക്ഷൻ  രംഗങ്ങളിലൂടെ  ത്രസിപ്പിക്കുന്നുണ്ട്  ചിത്രം പിന്നീടങ്ങോട്ട്.

 

അഭിനേതാക്കളിൽ ഓരോരുത്തരും തങ്ങളുടെ ഭാഗം ഗംഭീരം ആക്കിയെങ്കിലും, അവരോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി  തന്നെ, ചിത്രം ടോവിനോ തോമസ് എന്ന നടൻ്റെ  വൺ മാൻ ഷോ  ആണെന്ന് പറയേണ്ടി വരും. ഷാജി എന്ന യുവാവിനെയും അയാളുടെ ഓരോ സൂക്ഷ്‌മാംശങ്ങളെയും അത്രമേൽ ഗംഭീരാമായാണ് ടൊവിനോ  സ്‌ക്രീനിലെത്തിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ നൂർ എന്ന നടൻ കാട്ടിയ മെയ് വഴക്കവും പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

 

May be an image of 2 people, beard, people sitting and indoor

 

ചിത്രത്തിന്റെ മുഴുവനായുള്ള  മൂഡിന് ഏറ്റവും അനുയോജ്യമായ തരത്തിൽ പശ്ചാത്തല  സംഗീതം ഒരുക്കാൻ ഡോൺ വിൻസെൻറ്റിന് സാധിച്ചിട്ടുണ്ട്. അഖിൽ ജോർജിന്റെ ഛായാഗ്രഹണ മികവ് പല ഫ്രേയ്മുകളെയും മുകളെയും മനോഹരമാക്കിയിട്ടുണ്ട്. എഡിറ്റർ എന്ന നിലയിലെ ആദ്യ  പരിശ്രമത്തിൽ  തന്നെ തന്റെ കൈയൊപ്പ് ചാർത്തിയ ചമ്മൻ  ചാക്കോയിലും മലയാള സിനിമയ്ക്ക് ഇനി പ്രതീക്ഷ അർപ്പിക്കാം.

May be an image of 1 person, outdoors and text

 


Man vs Wild എന്ന പ്രമേയത്തിന് ഏറ്റവും മനോഹരമായ ദൃശ്യഭാഷ  ഒരുക്കിയ രോഹിത്ത്  മലയാള സിനിമയ്ക്ക് തീർച്ചയായും ഒരു മുതൽക്കൂട്ടാണ്. മരണത്തെയും അതിനപ്പുറമുള്ള ഒരു ലോകത്തെയും ഫാൻറ്റസിയിലൂടെ  അവതരിപ്പിച്ച് അത്ഭുതപ്പെടുത്തിയ അയാൾ  കളയിലൂടെ തന്റെ ജൈത്രയാത്ര തുടരുകയാണ്. കാത്തിരിക്കാം, അവതരണ മികവിലൂടെ  പ്രേക്ഷകർക്ക് മുന്നിൽ അയാൾ  ഇനിയും ഒരുക്കാനിരിക്കുന്ന  അത്ഭുതങ്ങൾക്കായി..

 

 

===================================

ടൊവിനോയ്ക്കൊപ്പം ഒരു യാത്ര പോകാം | VIDEO

 

 

അതിജീവനത്തിന്റെ അടയാളമായി മൂന്ന് പെണ്ണുങ്ങൾ; "ആണും പെണ്ണും" റിവ്യൂ

26 Mar, 2021

മൂന്നു കഥകളിലൂടെ മൂന്ന് വ്യത്യസ്ത ജീവിതങ്ങൾ നമുക്ക് മുന്നിൽ തുറന്നു കാട്ടുകയാണ് ആണും പെണ്ണും എന്ന ചിത്രം. ഓരോ കഥയിലും മുന്നിലേക്ക് എത്തുന്ന കഥാപാത്രങ്ങൾ സിനിമ കണ്ടിരിക്കുന്നവരുടെ ഉള്ളിൽ ചോദ്യങ്ങളുടെ ഒരു നീണ്ട നിര സൃഷ്ടിച്ചേക്കാം. നമുക്കുള്ളിൽ പല താരതമ്യങ്ങൾക്കും അവർ വഴിവെച്ചേക്കാം. ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കാനുള്ള കരുത്ത് ആണിനാണോ പെണ്ണിനാണോ എന്ന് പോലും നമ്മളെ കൊണ്ട് പലക്കുറി ചിന്തിപ്പിക്കാൻ പ്രാപ്തിയുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram