Posted by ബിന്ദു, 12 Apr, 2019
ഒൻപതു വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല ... രാജയുടെ ഈ വരവ് രാജകീയമായി തന്നെ . മാസാണ് രാജ കൊലമാസെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.മലയാളം സിനിമാസ്വാദകർ ഇത്രയും കാത്തിരുന്ന മറ്റൊരു കഥാപാത്രം ഉണ്ടായിട്ടില്ല. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ രാജയായുള്ള വേഷപ്പകർച്ച തിയേറ്ററുകളിൽ ആഘോഷമാക്കി ആരാധകർ. ഇവിടെ മാസുണ്ട് ,ക്ലാസ്സുണ്ട് ,ട്വിസ്റ്റുണ്ട്....പോക്കിരി രാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ പ്രതീക്ഷകൾക്കതീതമായ ഒരു വരവാണ് ഇത്. ഒൻപതു വർഷങ്ങൾക്ക് മുൻപ് രാജ എത്തിയപ്പോൾ ഉണ്ടായ ആഘോഷത്തിന്റെ ഇരട്ടിയാണ് ഇപ്പോൾ കേരളക്കരയിൽ നടക്കുന്നത്. ബോക്സ് ഓഫീസ് നിറയുമെന്ന നിസംശയം പറയാം. പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ വിജയം നേടിയ മോഹൻലാൽ ചിത്രത്തിന് ശേഷം ഉദയ കൃഷ്ണ വൈശാഖിനു വേണ്ടി വീണ്ടും തിരക്കഥ രചിച്ച ഈ ചിത്രം വമ്പൻ ഹൈപ്പോടുകൂടിയാണ് തിയേറ്ററിൽ എത്തിയിരിക്കുന്നത്. ഹൈപ്പ് മാത്രമല്ല ആരാധകർക്ക് ആഘോഷിക്കാനുള്ള ബ്ലോക്ക് ബസ്റ്റർ ചിത്രം തന്നെയാണ് മധുര രാജ. മാസിന് മാസ്സ് ഫൈറ്റിന് ഫൈറ്റ് കോമഡിക്ക് കോമഡി ഡാൻസിന് ഡാൻസ് അങ്ങനെ ഒരു ഫാമിലി ഇന്റർടെയ്നറിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിൽ കൃത്യം കൃത്യമായി ഒന്നിപ്പിച്ചിരിക്കുന്നു കിടിലം ചിത്രം. രാജ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ഭൂതകാലം നമ്മുക്ക് പോക്കിരി രാജയുടെ മനസ്സിലായത് ആണ്. ആ രാജ കഥാപാത്രത്തിന്റെ രണ്ടാം വരവ് ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
രക്ഷകനായി രാജ
ആദ്യ ഭാഗത്ത് അനിയൻ സൂര്യ ഒരു പ്രശ്‌നത്തിൽ പെടുമ്പോൾ സഹായിക്കാൻ എത്തുന്ന ചേട്ടനാണ് രാജ എങ്കിൽ ആ കഥയുമായി യാതൊരു ബന്ധവും മധുര രാജക്കില്ല എന്നു മനസിലാക്കാം.കാരണം , രക്ഷകനായി തന്നെ നെടുമുടി വേണുവിന്റെ മകനായി തന്നെയാണ് എത്തുന്നതെങ്കിലും മധുര രാജ ഒരു നാടിനു തന്നെ രക്ഷകൻ ആകുകയാണ്. പാമ്പിൻ തുരുത് എന്ന സ്ഥലത്തേക്ക് ഉള്ള രാജയുടെ വരവ് ആണ് ഈ ചിത്രത്തിന്റെ കഥാഗതി മാറ്റുന്നത്. രാജ എന്തിനു വന്നു, അതിനു ശേഷം അവിടെ എന്ത് സംഭവിക്കുന്നു എന്നതൊക്കെ ആണ് ഈ ചിത്രം കാണിച്ചു തരുന്നത്.അതിനിടയിൽ സംഭവിക്കുന്ന തിരഞ്ഞെടുപ്പെല്ലാം ചിത്രത്തെ കൂടുതൽ ത്രില്ലിലാക്കി. ആദ്യം മുതൽ അവസാനം വരെ സ്‌ക്രീനിൽ നിറഞ്ഞു നിന്ന രാജക്ക് ഗംഭീര കൈയ്യടിയായിരുന്നു.
രാജ vs രാജ
മധുര രാജ എന്ന ടൈറ്റിൽ റോളിൽ മമ്മൂട്ടി നടത്തിയ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. തന്റെ ഗംഭീര സ്ക്രീൻ പ്രെസെൻസും ഡയലോഗ് ഡെലിവറി സ്റ്റൈലും കൊണ്ട് മമ്മൂട്ടി പ്രേക്ഷകനെ ഒരിക്കൽ കൂടി ആവേശത്തിലാക്കി. രാജയുടെ എൻട്രി എല്ലാം ഗംഭീരമായി. പോക്കിരി രാജയിൽ രാജക്ക് കീറ്റിയ കൈയ്യടിയുടെ ഇരട്ടി കൈയ്യടിയാണ് മധുര രാജയിൽ രാജക്ക് കിട്ടിയത്. സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന രാജയുടെ കോസ്റ്റുംസ് ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രായം പോലും വകവെക്കാതെയുള്ള രാജയുടെ പെര്ഫോർമൻസിന് തിയേറ്ററിൽ നിറഞ്ഞ അർപ്പുവിളിയായിരുന്നു . പ്രായത്തെ വെല്ലുന്ന സൗന്ദര്യവും തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളും കൊണ്ടും മമ്മൂട്ടി ആരാധകരെ കോരിത്തരിപ്പിച്ചു.
പീറ്റർ ഹെയ്‌നിന്റെ ആക്ഷൻ അടിപൊളി
പീറ്റർ ഹെയ്‌നിന്റെ ആക്ഷൻ രംഗങ്ങൾ പുലിമുരുകൻ മോഹൻലാൽ ആക്ഷൻ കടത്തിവെക്കുന്ന ആക്ഷൻ രംഗങ്ങളാണ് മധുര രാജയിൽ ആക്ഷനുകൾ . താൻ എത്രത്തോളം മികച്ചൊരു ഫൈറ്റ് മാസ്റ്റർ ആണെന് തെളിയിക്കുകയാണ് പീറ്റർ ഹെയിൻ. ഒന്നിനൊന്ന് മികച്ച ഫൈറ്റുകളാണ് ചിത്രത്തിനുവേണ്ടി പീറ്റർ ഹെയിൻ ഒരുക്കിയത്. കഴിഞ്ഞ ദിവസം പീറ്റർ ഹെയ്‌ൻ മമ്മൂട്ടിയുടെ നന്ദി അറിയിച്ചിരുന്നു. ആരാധകർക്കായി ഇത്രയും എഫ്‌ഫോട്ട് എടുത്ത് ആക്ഷൻ രംഗങ്ങളിൽ മമ്മൂട്ടി എന്ന മെഗാസ്റ്റാർ നടന്റെ കഠിനാധ്വാനം തന്നെയാണെന്ന് പീറ്റർ ഹെയ്‌ൻ പറഞ്ഞിരുന്നു. പുലിമുകനുശേഷം അദ്ദേഹത്തിന്റെ ഇത്രയും ഗംഭീര ആക്ഷൻ കണ്ട സന്തോഷത്തിലാണ് ആരാധകർ. ആക്ഷൻ തന്നെയാണ് മധുരരാജായിൽ തിളങ്ങി നില്കുന്നത്. മ്മൂക്കയുടെ ഇത്തരത്തിലുള്ള ആക്ഷനായി ആരാധകരുടെ നീണ്ട കാത്തിരിപ്പ് വെറുതെയായില്ല. ആക്ഷനും പീറ്റർ ഹെയ്‌നും നിറഞ്ഞ കൈയ്യടിയാണ് തിയേറ്ററിൽ ലഭിക്കുന്നത്.
കോമഡിക്കും കൈയ്യടി
പോക്കിരി രാജ കംപ്ലീറ്റ് ആക്ഷൻ കോമഡി ചിത്രമായിരുന്നു. ഇതും അതെ ജോണറിലുള്ള ചിത്രമാണ്. കോമേഡിയുടെ പിൻബലം മധുരരാജക്ക് കൈയ്യടിനേടികൊടുക്കാൻ മറ്റൊരു കാരണമാണ്. രാജയുടെ ഇംഗ്ലീഷ് വ്യാകരണം തന്നെയാണ് തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചത്. പോക്കിരി രാജയിൽ അതെ പവറോടെയാണ് സലിം കുമാർ ചിത്രത്തിലെത്തിയിരിക്കുന്നത്. രാജയുടെ പഞ്ച് ഡയലോഗിന്റെ കൂടെയുള്ള കോമഡി തന്നെ ചിത്രത്തിന്റെ ഹൈലൈറ്റാണ്. കൂടെ സ്വരാജ് വെഞ്ഞാറമൂട് ,അജു വർഗീസും കൂടെ ചേർന്നപ്പോൾ പിന്നെ പറയാൻ പറ്റാത്ത അത്രയും ചിരിയായി തിയേറ്ററിൽ. രാജയുടെ ഇംഗ്ലീഷ് തന്നെയാണ് ഏറെ കൈയ്യടിനേടിയ കോമഡി.
ജയും ,അനുശ്രീയും കലക്കി
ചിത്രത്തിൽ എടുത്തു പറയേണ്ട രണ്ടുപേരാണ് ജയും ,അനുശ്രീയും. ജയ് ഒരിക്കൽ കൂടി തന്റെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. ജയുടെ സിനിമ കരിയറിലെ വളരെ ശക്തമായ ഒരു കഥാപത്രമാണ് മധുരരാജായിൽ ലഭിച്ചിരിക്കുന്നത് .അനുശ്രീ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു നടൻ വേഷമാണെങ്കിൽ കൂടി നല്ല തന്റേടവും കയ്യൂക്കുമുള്ള ശക്തമായ വേഷത്തിലാണ് എത്തിയത്. ഓട്ടോറിക്ഷക്ക് ശേഷമാണ് ഇത്രയും ബോൾടുള്ള കഥാപത്രവുമായി അനുശ്രീ എത്തുന്നത്.
മറ്റു അഭിനയേതാക്കളും , പിന്നണിയിലും
ഹിമ നമ്പ്യാർ ജയുടെ കാമുകിയായി എത്തി അതിനെ മികച്ചതാക്കി . ജഗപതി ബാബു, സിദ്ദിഖ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയായി തന്നെ ചെയ്തപ്പോൾ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വിജയ രാഘവൻ, ഷംന കാസിം, നെടുമുടി വേണു, ആർ കെ സുരേഷ്, അജു വർഗീസ്, രമേശ് പിഷാരടി, സലിം കുമാർ, നോബി, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ, അന്ന രാജൻ എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. 10 സെക്കന്റ് സണ്ണി ലിയോൺ തിയേറ്ററിൽ നിറഞ്ഞു നിന്നു .
ഷാജി കുമാർ ഒരുക്കിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ ഗോപി സുന്ദർ ഒരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തി. അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാസ്സ് അപ്പീൽ വർധിപ്പിച്ചിട്ടുണ്ട് . മഹേഷ് നാരായണൻ, സുനിൽ എസ് പിള്ളൈ എന്നിവരുടെ എഡിറ്റിംഗും ചിത്രത്തിന്റെ വേഗത താഴാതെ നോക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു എന്നതിനൊപ്പം തന്നെ സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒരു സിനിമാനുഭവമാക്കി മധുര രാജയെ മാറ്റി.
ആകെ മൊത്തത്തിൽ ഈ വിഷുക്കാലത്ത് ഫാമിലി യോടൊപ്പം അടിച്ചുപൊളിച്ചു കാണാൻ പറ്റുന്ന ഒരു അടിപൊളി എന്റർടെയ്‌നർ തന്നെയാണ് മധുരരാജ. ആക്ഷൻ വേണ്ടവർക്കും പാട്ട് വേണ്ടവർക്കും ഡാൻസ് വേണ്ടവർക്കും ആടി തിമിർക്കാൻ വേണ്ടി ഒരുക്കിയ ഒരു കംപ്ലീറ്റ് ഫാമിലി പാക്കേജ്. ധൈര്യമായി കാണാം ഈ മധുരരാജയെ.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids