ഇന്ദ്രന്‍സ് എന്ന നടന്റെ സാന്നിധ്യം കൊണ്ടുതന്നെ റിലീസിന് മുന്നേ സിനിമാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച്, ബാലു വര്‍ഗീസി്‌നെയും ഇന്ദ്രന്‍സിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനു സമദ് സംവിധാനം ചെയ്ത മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ജോസഫ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം വിതരണം ചെയ്ത ഷോബിസ് സ്റ്റുഡിയോസാണു തിയേറ്റരില്‍ എത്തിച്ചത്.
പ്രണയവും വിരഹവും കിനിയുന്ന ഓര്‍മ്മകള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്നു. ഇന്ദ്രന്‍സിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് ചിത്രത്തിലെ കുഞ്ഞബ്ദുള്ള. വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട്മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള എന്ന കഥാപാത്രം 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം.കുട്ടിക്കാലത്ത് തന്റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് അയാള്‍ കേരളം മുഴുവനും യാത്ര നടത്തുന്നു. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേ അറ്റം വരെ തന്റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്. ആ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍, സംഭവങ്ങള്‍, ഇതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. പ്രണയം പ്രമേയമായി മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും മനോഹരമായ കാഴ്ചകല്‍ ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രണയത്തിന് പ്രായം വിലങ്ങുതടിയല്ല എന്നാണ് ചിത്രം പറയുന്നത്. കെ എസ് ആര്‍ ടി സി ബസും പ്രൈവറ്റ് ബസും ഓട്ടോറിക്ഷയും സിനിമയിലെ കഥാപാത്രങ്ങളാകുന്നതും മറ്റൊരു പുതുമയാണ്. ഈ അടുത്തകാലത്ത് മലയാള സിനിമയില്‍ നല്ല ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതും അവയ്‌ക്കെല്ലാം പ്രേക്ഷകര്‍ ഉണ്ടാകുന്നതും ആ ചിത്രങ്ങള്‍ തിയേറ്ററില്‍ സ്വീകരിക്കപ്പെടുന്നതും ആശ്വാസകരമാണ്. മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിനും ഇന്ന് തിയേറ്ററില്‍ നിന്നും ലഭിക്കുന്ന കയ്യടിയും സ്വീകരണവും ഒരു ഹിറ്റ് സിനിമയിലേക്കുള്ള തുടക്കമാണു. ഇത്രയും മനോഹരമായ ചലച്ചിത്രാനുഭവം തിയേറ്ററില്‍ നിന്നും തന്നെ കാണുക. നല്ല സിനിമയെ നെഞ്ചോട് ചേര്‍ക്കുന്ന പ്രിയ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുക.