ഉദ്വേഗം നിറയ്ക്കുന്ന കാഴ്ചാനുഭവം; വിശ്വാസം തെറ്റിക്കാതെ "നിഴല്‍"; റിവ്യു

Posted by online desk , 09 Apr, 2021

 


സിനിമാ പ്രേമികള്‍ക്ക് പ്രതീക്ഷ അര്‍പ്പിക്കാവുന്ന നിരവധി ഘടകങ്ങളോടു കൂടി തിയേറ്ററുകളിലെത്തിയ ചിത്രമാണ് നിഴല്‍. ആ പ്രതീക്ഷകള്‍ക്കും അപ്പുറമുള്ളൊരു അനുഭവം തിയേറ്ററില്‍ ഓരോ പ്രേക്ഷകനും പകരാനായിടത്താണ് നിഴല്‍ ശ്രദ്ധേയമാകുന്നത്. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ഉദ്വേഗം അവസാന നിമിഷം വരെയും ഓരോ പ്രേക്ഷകനിലും നിറയ്ക്കാന്‍ ചിത്രത്തിനാകുന്നുണ്ട്.

ഒരു കുട്ടി പറഞ്ഞ കഥയ്ക്ക് പിന്നാലെയുള്ള അന്വേഷണമാണ് നിഴല്‍. തന്റെ സുഹൃത്തും സൈക്കോളജിസ്റ്റുമായ ശാലിനി വഴിയാണ് നിധിന്‍ എന്ന രണ്ടാം ക്ലാസുകാരനും അവന്റെ അമ്മയായ ഷര്‍മിളയും ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ ജോണ്‍ ബേബിയുടെ മുന്നിലേക്കെത്തുന്നത്. നിധിന്‍ എഴുതിയ കഥയിലെ ഒരു വരി, ഒരു രണ്ടാം ക്ലാസുകാരനില്‍ നിന്ന് വരാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള ആ വരിയാണ് നിധിന്റെ കഥയ്ക്ക് പിന്നാലെ ജോണ്‍ ബേബിയെ നയിക്കുന്നത്. ആ അന്വേഷണത്തില്‍ അയാള്‍ക്ക് മുന്നില്‍ നിഴല്‍ നീക്കി പുറത്തുവരുന്ന രഹസ്യങ്ങളാണ് ചിത്രത്തിലേക്ക് കാണികളെ ആകര്‍ഷിക്കുന്നത്.

 

മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള അപ്പു എന്‍ ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭമാണ് നിഴല്‍. തുടക്കത്തിന്റേതായ യാതൊരു പതര്‍ച്ചയുമില്ലാതെ തിരക്കഥയ്ക്ക് ഏറ്റവും ഇണങ്ങുന്ന വിധം സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ അയാള്‍ കാട്ടിയ മികവും കൈയ്യടക്കവുമാണ് നിഴലിന്റെ ഹൈലൈറ്റ്. കഥയിലും കഥപറച്ചിലിലും മുന്‍ മാതൃകകളുടെ ഛായ തോന്നിപ്പിക്കാതെ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ അതിന്റെ എല്ലാവിധ മേന്മയോടും കൂടെ അവതരിപ്പിക്കാന്‍ അപ്പുവിന് സാധിച്ചു. ഒരു എഡിറ്റര്‍ എന്ന നിലയിലെ മികവും അനുഭവസമ്പത്തും, ആദ്യാവസാനം പ്രേക്ഷകരെ സിനിമയിലേക്ക് പിടിച്ചിരുത്തുന്ന തരത്തില്‍ ഉപയോഗപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

അതിഭാവുകത്വമില്ലാതെ തന്മയത്വത്തോടെ ജോണ്‍ ബേബിയെ അവതരിപ്പിക്കാന്‍ കുഞ്ചാക്കോ ബോബന് സാധിച്ചിട്ടുണ്ട്. മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അയാളിലെ നടനിലെ അഭിനയമികവ് ഒരുപടി ഉയരുന്നത് മുമ്പും നമ്മള്‍ കണ്ടിട്ടുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണ് നിഴലിലും കാണാന്‍ സാധിക്കുന്നത്. ഒരു നായികയായി സ്‌ക്രീനില്‍ വെറുതെ വന്നുപോകാതെ, തന്റേതായ രീതിയില്‍ ഒരു മാര്‍ക് കഥാപാത്രത്തിന് നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന നടിയാണ് നയന്‍താര. നിഴലിലും ആ പതിവ് നയന്‍താര തെറ്റിച്ചിട്ടില്ല. തുടക്കത്തില്‍ അമിതമായി തന്റെ മകനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മയില്‍ നിന്ന്, മകന് സംഭവിക്കുന്നത് എന്താണെന്ന് അറിയാനുള്ള കരുതലിലേക്കെത്തുന്ന അമ്മയെ അനായാസമായി സ്‌ക്രീനില്‍ പകര്‍ത്താന്‍ നയന്‍താരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിധിന്‍ എന്ന രണ്ടാം ക്ലാസുകാരനെ അവതരിപ്പിച്ച മാസ്റ്റര്‍ ഐസിന്‍ ഹാഷും തന്റെ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്.

കഥാപാത്രങ്ങളിലൂടെ സിനിമയുടെ ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തി തിരക്കഥയെ കൂടുതല്‍ പിരിമുറുക്കമുള്ളതാക്കാന്‍ എസ്. സഞ്ജീവിന് കഴിഞ്ഞിട്ടുണ്ട്. സൂരജ് എസ് കുറുപ്പിന്റെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സിനിമയുടെ സ്വഭാവത്തിനിണങ്ങും വിധം പശ്ചാത്തലമൊരുക്കുന്നതില്‍ അദ്ദേഹം കാട്ടിയ മികവും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ഹൊക്കനക്കല്‍ എന്ന ഭൂപ്രദേശത്തിന്റെ ഭംഗി അതിമനോഹരമായി പകര്‍ത്താന്‍ ദീപക് ഡി മേനോന്റെ ക്യാമറയ്്ക്ക് സാധിച്ചിട്ടുണ്ട്.

ആളുകളെ തിയേറ്ററുകളിലേക്കെത്തിക്കാന്‍ ആവശ്യമായ എല്ലാ ചേരുവകളും കൃത്യമായി ചേര്‍ത്താണ് നിഴല്‍ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. മലയാളത്തില്‍ അധികം കണ്ട് പരിചയിച്ചിട്ടില്ലാത്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രങ്ങള്‍ക്കിടെയില്‍ വേറിട്ട് നില്‍ക്കും നിഴല്‍. നിര്‍ബന്ധമായും തിയേറ്റര്‍ ദൃശ്യാനുഭവം തന്നെ ആവശ്യപ്പെടുന്നുമുണ്ട് ചിത്രം.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram