ഇത് അൻപുള്ള പേരന്‍പ് : റിവ്യൂ അറിയാൻ.....

Posted by ബിന്ദു , 02 Feb, 2019

 

 

 

പ്രകൃതിക്ക് മാത്രമാണ് ആണിനേയും പെണ്ണിനേയും വേര്‍തിരിക്കുന്ന അതിര്‍ത്തികളുള്ളത്. പക്ഷെ, അതിനും മുകളിലാണ് പേരന്‍പ് എന്ന് മനസ്സിലാക്കിയപ്പോള്‍, ഈ അതിര്‍ത്തികളൊന്നും ഒന്നുമല്ല, ഒരു മണ്ണാങ്കട്ടയുമല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.....( അമുദവന്റെ വാക്കുകൾ)

 

ഇത് അൻപ്... ഒരു കല്ല് നെഞ്ചിൽ എടുത്ത് വച്ച് രണ്ടര മണിക്കൂർ തിയേറ്ററിൽ ഇരിക്കാം. നിങ്ങൾക്ക് നിങ്ങളുടെ ജീവിതം ഹാപ്പി അല്ലെന്ന് തോന്നുന്നുണ്ടെകിൽ നിങ്ങൾ വരൂ അമുദവന്റെ കഥ കേൾക്കാം. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെയൊരുക്കിയ തമിഴ് സംവിധായകന്‍ റാം പേരന്‍പ് ഒരുക്കിയപ്പോൾ നിശബ്ദമായ പ്രതികരണമാണ് സിനിമാസ്വാദകരിൽ നിന്ന്. ഏറെ കാലത്തിനു ശേഷം മികച്ചൊരു ചിത്രം കണ്ടു എന്ന് മിക്കവരും അഭിപ്രായപ്പെട്ടു. എല്ലാ വേദനയും ഒളിപ്പിച്ചുവച്ച് അമുദവനായി മമ്മൂട്ടി മാറിയപ്പോൾ മലയാളികൾക്ക് ഏറെ കാലത്തിന് ശേഷം മമ്മൂട്ടിയിലെ ലോകോത്തര അഭിനേതാവിനെ തിരിച്ചുകിട്ടി.

 

 

 


ഇതാണ് അൻപ് .....

 

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് അമുദവന്‍ എന്ന മമ്മൂട്ടി കഥാപാത്രം. ഈ അച്ഛന്റെയും മകളുടെയും കഥയിലൂടെ പലവിധ ജീവിതസാഹചര്യങ്ങളാലും ശാരീരികമായ സവിശേഷതകളാലും ഒറ്റപ്പെട്ടും ഓരം ചേര്‍ക്കപ്പെട്ടും പോകുന്ന മനുഷ്യരിലേക്കാണ് റാമിന്റെ നോട്ടം. വൈകാരികമായ ഭാരമേല്‍പ്പിക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ ഇപ്പോള്‍ തീരെയില്ലെന്നുതന്നെ പറയാം. എന്നാല്‍ തമിഴില്‍ അത് സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് പേരന്‍പിന്റെയും സ്ഥാനം.മമ്മൂട്ടിയുടെ അമുദവനിലൂടെയും മകള്‍ പാപ്പയിലൂടെയും ഒഴുകുന്ന ചിത്രം മനുഷ്യന്‍ എത്ര സങ്കീര്‍ണ്ണമായ ജീവിയാണ് എന്ന പഴയ പ്രയോഗത്തിന്റെ പൊളിച്ചെഴുത്ത് കൂടിയാണ്. അമുദവന്‍ അനുഭവിക്കുന്ന സങ്കീര്‍ണ്ണതകളാണ് സിനിമയെങ്കിലും അതിനെയെല്ലാം കൃത്യമായ ഇടവേളകളില്‍ നിസ്സാരവത്കരിക്കാനും സംവിധായകന്‍ മറക്കുന്നില്ല.

 

 

 


148 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അമുദവനും മകള്‍ക്കുമൊപ്പം ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ് പ്രകൃതി. പന്ത്രണ്ട് അധ്യായങ്ങളുടെ രൂപത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന പേരന്‍പിന്റെ ഓരോ അധ്യായത്തിന്റെ പേരിലും പ്രകൃതിയും അതിന്റെ വിവിധ ഭാവങ്ങളുമുണ്ട്. തന്റെ മുന്‍ചിത്രങ്ങളിലേതുപോലെ സവിശേഷ ജീവിതസാഹചര്യങ്ങളിലുള്ള മനുഷ്യരെയും അവരുടെ ജീവിതത്തെയും പേരന്‍പിലും റാം പരിചയപ്പെടുത്തുന്നത് സമയമെടുത്താണ്. എന്നാല്‍ അതിലേക്ക് എത്തിക്കഴിഞ്ഞാല്‍ പെട്ടുപോകുന്ന വൈകാരിക തീവ്രത ഉള്ളടക്കത്തിലുണ്ട്.

 

 

 

 

ഹൃദയ സ്പര്‍ശിയായ മൂഹൂര്‍ത്തങ്ങള്‍ മാത്രമല്ല, സംവിധായകന്റെ ശക്തമായ രാഷ്ട്രീയ ചിന്താഗതികളും കഥാപാത്രങ്ങളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും വ്യക്തമാക്കുന്നു. അതില്‍ പ്രധാനമാണ് സ്ത്രീത്വം. സ്ത്രീത്വത്തിന്റെ പല തലങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങള്‍ പേരന്‍പിനെ വീണ്ടും ശക്തമാക്കുന്നു. ആര്‍ത്തവത്തെ അശുദ്ധിയായി കാണുന്ന സ്ത്രീകള്‍ പോലും നിലനില്‍ക്കുന്ന ഈ സമൂഹത്തില്‍ അത് പ്രകൃതിയുടെ ചേരിതിരിവുകള്‍ മാത്രമാക്കുകയാണ് അമുദവന്‍. അതിലൂടെ അമുദവന്‍ സത്യത്തില്‍ ശക്തിപ്പെടുത്തുന്നത് സ്ത്രീത്വത്തെ തന്നെയാണ്.

 

 

 

 


ഇവരാണ് അവർ......

 

ഇത് റാം മാജിക്ക്കൂടെയാണ് പേരന്‍പ് ..... ഓരോ ഫ്രെയിമും മനോഹരവും ശക്തവുമാക്കിയ സംവിധാനമികവ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. മമ്മൂട്ടിയെയും സാധ്നയെയും കൂടാതെ അഞ്ജലി, അഞ്ജലി അമീർ എന്നിവരും മികവ് പുലർത്തി. യുവൻ ശങ്കരർ രാജയുടെ സംഗീതവും തേനിയുടെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്.

 

 

 


പല രംഗങ്ങളും വികാരങ്ങുടെ കുത്തൊഴുക്ക് കാരണം പ്രേക്ഷകനെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നിര്‍വികാരനാക്കുകയും ചെയ്യുന്നു. വികാരഭരിതമായി മുന്നേറുന്ന കഥാസന്ദര്‍ഭങ്ങള്‍ കൊണ്ട് സമ്പന്നമാണെങ്കിലും ഇമോഷണല്‍ ഡ്രാമ എന്ന തലത്തില്‍ നിന്ന് മെലോ ഡ്രാമയിലേക്ക് ഒരിക്കല്‍ പോലും പേരന്‍പ് വഴുതി വീഴുന്നില്ല. മറക്കാനാവാത്ത ചലച്ചിത്രാനുഭവം സ്വന്തമാക്കണമെന്ന ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകനും പേരന്‍പ് തിയേറ്ററില്‍ നഷ്ടപ്പെടുത്തരുത്.

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids