Posted by online desk, 06 Jul, 2021
മൈഥിലി പണിക്കര്‍
നിലപാടുകളും വ്യക്തിത്വവുമായിജീവിതം മുന്നോട്ട് നയിക്കുന്ന പെണ്‍കുട്ടികളെ സാറസ് എന്നു വിളിക്കാം. ജൂഡ് അന്തണി ജോസഫ് സംവിധാനം സാറാസ് എന്ന ചിത്രം ഏറെ കാലികപ്രസക്തിയുള്ള പ്രമേയമാണ് മുന്നോട്ടുവയ്ക്കുന്നത്. ക്ലീഷേ സിനിമാകാഴ്ചകള്‍ കോവിഡ് മഹാമാരിയില്‍ തകര്‍ന്നുവീഴുന്നതും ഇനിയും അത്തരം ചിത്രങ്ങള്‍ സംഭവിക്കുമെന്നും സാറാസും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും പോലെയുള്ള സിനിമകള്‍ അടിവരയിടുന്നു.
സഹസംവിധായികയായ സാറ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. പ്രസവിക്കാനും കുട്ടികളെ വളര്‍ത്താനും ആഗ്രഹമില്ലാത്ത സാറ, സമാന ചിന്താഗതിയുള്ള ജീവന്‍ എന്ന ചെറുപ്പക്കാരനുമായി അവള്‍ പരിചയത്തിലാവുന്നു. മുന്നോട്ടുള്ള യാത്രയില്‍ അവന്‍ അവളുടെ ജീവിത സഖാവായി മാറുകയും ചെയ്യുന്നു.
ഇരുവരുടെയും ചിന്താഗതികള്‍ അംഗീകരിക്കാനുള്ള പ്രബുദ്ധത ഇരുവരുടെയും കുടുംബത്തിലുള്ളവര്‍ക്കില്ല. പെണ്‍കുട്ടികളായാലും ആണ്‍കുട്ടികളായാലും കല്യാണം കഴിഞ്ഞാല്‍ ഉടന്‍ "വിശേഷമായില്ലേ" എന്ന് തിരക്കി, മറ്റുള്ളവരുടെ ജീവിതത്തെ എങ്ങനെയെല്ലാമാണ് സമ്മര്‍ദ്ദത്തിലേക്ക് സമൂഹം തള്ളിയിടുന്നതെന്ന് കൃത്യമായി ഈ സിനിമ പറയാന്‍ ശ്രമിക്കുന്നുണ്ട്. പെണ്‍മക്കള്‍ പ്രസവിക്കുവാന്‍ മാത്രമുള്ള യന്ത്രമായി കരുതുന്ന സമൂഹിക വ്യവസ്ഥയെ ഈ ചിത്രം ചോദ്യം ചെയ്യുന്നു.
സാറയായി അന്ന ബെന്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം ആദ്യമായി കാമറയ്ക്കു മുന്നില്‍ ചിത്രത്തിലൂടെ എത്തുന്നു എന്നതും പ്രത്യേകതയാണ്.
കലക്ടര്‍ ബ്രോ പ്രശാന്ത് നായരുടെ സിനിമാ അഭിനയവും സര്‍പ്രൈസണ്. സണ്ണിവെയ്നിന്റെ കഥാപാത്രം ഏറെക്കുറെ സ്ഥിരം പാറ്റേണിലുള്ളതാണ്. എന്നാല്‍, അമ്മ വേഷത്തില്‍ എത്തിയ മല്ലികാ സുകുമാരന്‍ തന്റെ വേഷം മികച്ചതാക്കി.
ഗൗരവമുള്ള ഒരു വിഷയം നര്‍മ്മത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചതുകൊണ്ടാണോ എന്നറിയില്ല, ചിലയിടത്ത് അല്‍പ്പം വീക്കായതുപോലെ തോന്നി. പ്രധാനാകഥാവഴിയിലേക്ക് എത്തുവാനായി സൃഷ്ടിച്ച ചില രംഗങ്ങള്‍ ഏച്ചുകെട്ടലായി തോന്നി.
മലയാളത്തിലെ ഒരുപടി മികച്ച ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ശാന്താമുരളിക്കും പി കെ മുരളിധരനും ഇത്തരം ഒരു പ്രമേയം തിരഞ്ഞെടുത്തതില്‍ എന്തായാലും കൈയടി അര്‍ഹിക്കുന്നു. അതിഥി വേഷത്തില്‍ എത്തിയ സിദ്ദിഖ് എന്ന ക്ലാസ് ആര്‍ട്ടിസ്റ്റിന് കാര്യമായി ഒന്നും ചെയ്യാനുണ്ടാവാതെ പോയതും നിരാശയായി.
ഈ തിരക്കഥയില്‍ വന്ന പാളിച്ചകള്‍ സ്വയം മനസ്സിലാക്കി നല്ലൊരു രചനയുമായി ഇനിയും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ ചിത്രത്തിന്റെ നവാഗതനായ എഴുത്തുകാരന്‍ അക്ഷയ് ഹരീഷിന് തന്റെ അടുത്ത ചിത്രത്തില്‍ സാധിക്കുമെന്ന് കരുതാം. ഷാന്‍ റഹ്മാന്റേത് സ്ഥിരം ഫോര്‍മുലയിലുള്ള പശ്ചാത്തല സംഗീതമായാണ് തോന്നിയത്. ചിത്രത്തിലേ പാട്ടുകളൊന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നവയായി തോന്നിയില്ല. നിമിഷ് രവിയുടെ ഛായാഗ്രഹണം ചേരുന്നതായി. എഡിറ്റിങ്ങില്‍ കുറച്ചു കൂടി ഒതുക്കമാവാമെന്നും തോന്നി.
കൊറോണക്കാലത്തെ ചില ചില കുറവുകള്‍ ഉണ്ടായെങ്കിലും, എപ്പോഴും ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ് സിനിമ പറയുന്നത്.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids