ഉങ്കള്‍ക്ക് പുരിയാത് സാര്‍ , എന്നാ നീങ്ക ഒരു Socialite നാ ഒരു Socialist

Posted by Arunima S, 13 Nov, 2020

   

 

ഒരു ടീമിനൊരു കഥയെ എങ്ങനെ വ്യത്യസ്തമായി സിനിമപ്രേമികളില്‍ എത്തിക്കാനാകും എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സൂരരെ പൊട്രൂ.“തിയറ്ററിലോടിയിരുന്നുവെങ്കില്‍ ബോക്സോഫിസ് ഹിറ്റാകേണ്ടിയിരുന്ന സിനിമ” സൂരരൈ പൊട്രൂവിനെ കുറിച്ച് ഒറ്റവാക്കില്‍ ഇങ്ങനെ പറയുന്നതാകും നല്ലത്. ക്യാപ്റ്റന്‍ ഗോപിനാഥിന് കിട്ടിയ മികച്ച പിറന്നാള്‍ സമ്മാനമാണ് ഈ ചിത്രമെന്നതില്‍ സംശയമില്ല.  

 

സുധ കൊങ്കര ആദ്യ കയ്യടി നിങ്ങള്‍ക്കുള്ളതാണ്. 149 മിനിറ്റ് കൊണ്ട് ലേശം പോലും ബോറടിപ്പിക്കാതെ വളരെ മികച്ചൊരു എക്സ്പീരിയന്‍സ് തന്നതിന്, ഒരാളുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പിരിമുറുക്കത്തെ പിഴുതെറിഞ്ഞതിന്,ഓരോരുത്തരിലെയും അഭിനേതാവിനെ എങ്ങനെ സമര്‍ഥമായി പുറത്തെടുക്കാം എന്നു തെളിയിച്ചതിന്.സൂര്യയുടെയും അപര്‍ണ ബാലമുരളിയുടെയും കരിയറിലെ മികച്ച ചിത്രമെന്ന് സംശയമേതുമില്ലാതെ പറയാനാകും സൂരരൈ പൊട്രൂവിനെ  .

 

   Kaattu Payale: Latest News, Videos and Photos of Kaattu Payale | Times of  India

 

 

സൂപ്പര്‍ സ്റ്റാറല്ല നടിപ്പിന്‍ നായകന്‍ തന്നെയാണ് സൂര്യ എന്ന സത്യം ഈയോരൊറ്റ സിനിമയിലൂടെ നമ്മള്‍ തിരിച്ചറിയും.കഥാപാത്രത്തെ ഉള്‍ക്കൊള്ളുകയല്ല മറിച്ച് കഥാപാത്രമായി മാറുകയായിരുന്നു സൂര്യയും ഉര്‍വശിയും അപര്‍ണബാലമുരളിയും.എന്നു കരുതി മറ്റുള്ളവരുടെ അഭിനയം നന്നായില്ലയെന്നല്ല. സിനിമയില്‍ ആരും മത്സരിച്ചു അഭിനയിച്ചതായി തോന്നിയില്ല എന്നാല്‍ അവരവരുടെ വേഷം ഗംഭീരമായി അവതരിപ്പിക്കുകയും ചെയ്തു. അത് തന്നെയാകും സിനിമയ്ക്കു ഇത്രത്തോളം സ്വീകാര്യത കിട്ടാനുള്ള കാരണവും.

       

വേറിട്ട സ്വപ്നമുള്ള ഏതൊരു സാധാരണക്കാരനും അനുഭവിക്കേണ്ടി വരുന്ന അവഗണനയും തെറ്റിദ്ധാരണകളുമാണ് ചിത്രത്തിലുള്ളത്. സ്വപ്നത്തിന്‍റെ വലിപ്പമേറുന്തോറും അനുഭവിക്കേണ്ടിവരുന്ന നോവിന്‍റെ വ്യാപ്തിയുമേറും. മറ്റെല്ലാ കഥകളെയും പോലെ സിനിമയുടെ അവസാനം നെടുമാരനും തന്‍റെ സ്വപ്നം നേടിയെടുക്കുന്നുണ്ട്. പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസിനെ അനുസ്മരിപ്പിക്കും വിധം ആള്‍കൂട്ടത്തിനിടയിലൂടെ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു നടക്കുന്നുണ്ട്.

 

                       Soorarai Pottru Teaser: Suriya Seems to Be in His Best Form in This  Inspiring True Story of a Man With an Extraordinary Dream (Watch Video) |  🎥 LatestLY

 

ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്‍റെ ജീവിതകഥയെ സിനിമയ്ക്ക് അനുയോജ്യമാം വിധം മാറ്റങ്ങൾ വരുത്തിയുള്ള തിരക്കഥയാണ് സംവിധായിക ഉപയോഗിച്ചിട്ടുള്ളത്.1997 മുതൽ 2003 വരെയുള്ള കാലഘട്ടത്തെ കഥയാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.  

 

എയർ ഡെക്കാൻ എന്ന ലോ ബഡ്ജറ്റ് എയർലൈൻസ് സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്‍റെ “സിംപ്ലി ഫ്ലൈ” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സുധ കൊങ്ങര സൂരരൈ പോട്ര് എന്ന മനോഹര ചിത്രമൊരുക്കിയിരിക്കുന്നത്. തുച്ഛനിരക്കില്‍ സാധാരണക്കാരനും വിമാനയാത്ര സാധ്യമാകണം എന്ന ലക്ഷ്യത്തോടെ നെടുമാരൻ രാജാംഗം (സൂര്യ) എന്ന എയർ ഫോഴ്സിൽ നിന്നും വിരമിച്ച യുവാവ് സ്വന്തമായി എയർലൈൻസ് ആരംഭിക്കാൻ ശ്രമിക്കുന്നതാണ് കഥ.  

 


2003 ലെ ഒരു വിമാനത്തിന്‍റെ എമർജൻസി ലാന്‍റിങ് കാണിച്ചു കൊണ്ട് ആരംഭിക്കുന്ന ചിത്രം പിന്നീട് ആറ് വർഷങ്ങൾക്ക് പിറകിലേക്ക് സഞ്ചരിക്കുന്നു. മധുരയിലെ ഉൾഗ്രാമത്തിലെ അദ്ധ്യാപകന്‍റെ മകനായാണ് മാരൻ ജനിച്ചത്. നാട്ടിലെ ആവശ്യങ്ങൾ സമാധാനത്തോടെ നേടാന്‍ ശ്രമിക്കുന്ന അച്ഛന്‍റെ ചോരത്തിളപ്പുള്ള മകന്‍.

 

       പറന്നുപൊങ്ങാൻ സൂര്യ; സൂരറൈ പൊട്രു ട്രെയിലര്‍ | Soorarai Pottru Trailer



ഒരവസരത്തിൽ  ചോരത്തിളപ്പ് അച്ഛനും മകനും തമ്മിലുള്ള ബന്ധം മുറിയാൻ ഇടവരുത്തുകയും വൈകാതെ മാരന്‍ ഇന്ത്യൻ വ്യോമസേനയിൽ ചേരുകയും ചെയ്യുന്നു.പിന്നീട് മാരനെ അത്രയധികം നോവിക്കുന്ന ഒരനുഭവത്തില്‍ നിന്നാണ് സ്വന്തമായി എയർലൈൻസ് ആരംഭിക്കുക എന്ന ആശയത്തില്‍ എത്തിച്ചേരുന്നത്. അതും കുറഞ്ഞ നിരക്കില്‍ സാധാരണക്കാരനും ലഭ്യമാക്കാനായി. പിന്നീട് നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

 

 

നിറത്തിന്‍റെ പേരിലും പണത്തിന്റെ പേരിലും ഇന്നും നിലനില്‍ക്കുന്ന ജാതിപരമായതും തൊഴില്‍പരമായതുമായ വേര്‍തിരിച്ചു കാട്ടലിനെ പൊളിച്ചെഴുത്തുന്നുണ്ട് ഇവിടെ. നാട്ടിന്‍ പുറത്തെ പെണ്ണെന്നാല്‍ അടക്കവും ഒതുക്കവും അടുക്കളപണിയും ചെയ്യാനാറിയാവുന്നവള്‍ ആകണം എന്ന ചിന്താഗതിയെ സുന്ദരി മാരനും പൊളിച്ചെഴുതുന്നു.

  

സ്വപ്നങ്ങളെ പിന്തുടരുന്ന ഓരോ മനുഷ്യനും മോട്ടിവേഷന്‍ നല്കുക മാത്രമല്ല ഈ ചിത്രം ചെയ്യുന്നത്, പൊടിയടിച്ച പഴഞ്ചന്‍ ചിന്താഗതികളെ പൊളിച്ചടുക്കുകയും സ്നേഹബന്ധങ്ങളുടെ മൂല്യം കാട്ടിത്തരുക കൂടിയാണ്. ഒന്നുറപ്പ് തരാം. ഈ സിനിമ കാണാനായി നിങ്ങള്‍ ചിലവാക്കുന്ന സമയം അത് ഒരിക്കലും പാഴായി എന്ന തോന്നലുണ്ടാകില്ല   

 

എല്ലാം ഈ ഒരൊറ്റ വരിയിലുണ്ട് .

“ഉങ്കള്‍ക്ക് പുരിയാത് സാര്‍ , എന്നാ നീങ്ക ഒരു Socialite നാ ഒരു Socialist “

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids