കലക്കൻ ഈ തിമിരു പുടിച്ചവൻ.

Posted by Online Desk, 17 Nov, 2018

തമിഴ് സിനിമകളിൽ സ്ഥിരം കാണുന്ന കഥാസന്ദർഭങ്ങൾ ആണെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട് വിജയ് ആന്റണി നായകനായെത്തിയ "തിമിരു പുടിച്ചവൻ". ചിത്രത്തിന്റെ പേര് പോലെ തന്നെയാണ് വിജയ് ആന്റണി അവതരിപ്പിക്കുന്ന മുരുകവേൽ എന്ന പോലീസുകാരൻ. വിജയ് ആന്റണിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാകും മുരുകവേൽ അത്രമേൽ അനായാസമായാണ് താരം കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.


സ്ഥിരം കഥകളിൽ നിന്ന് വ്യത്യസ്തമായ ഗണേശയെന്ന സംവിധായകന്റെ മേക്കിങ്ങ് രീതിയെ പ്രശംസിക്കാതെ നിർവ്വാഹമില്ല. ചെന്നൈ തമിഴിൽ കോമഡി പറഞ്ഞ് നിവേദ പെതു രാജ് ചിത്രത്തിൽ കൈയ്യടി നേടുന്നു. ഡാനിയൽ ബാലാജിയുടെ വില്ലൻ കഥാപാത്രവും ചിത്രത്തിന് കരുത്തായി മാറുന്നുണ്ട് .വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ദീനായും തനിക്ക് ലഭിച്ച വേഷം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ. ഒരു മാസ്സ് ചിത്രം എന്നതിലുപരി ഒരു സന്ദേശം കൂടി സംവിധായകൻ ഗണേശാ ചിത്രത്തിലൂടെ പറയുന്നുണ്ട്.


പതിനെട്ടു വയസിനു താഴെയുള്ള യുവാക്കൾ ജീവിതത്തിൽ നിന്നും വഴി തെറ്റി അധോലോകത്തിലേക്ക് വീണു പോകുന്നതും , സമൂഹത്തിൽ താഴ്ന്ന നിലവാരത്തിൽ ജീവിക്കുന്നവരുടെ ദുരിത അവസ്ഥയും സംവിധായകൻ വളരെ അർത്ഥവത്തായി ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഫാമിലി പ്രേക്ഷകർക്ക് വേണ്ടി രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം പകുതി ഒരു സമ്പൂർണ മാസ്സ് ലെവലിലേക്ക് ചിത്രം ഉയരുന്നു. ക്ലൈമാസ് രംഗങ്ങൾ കയ്യടി നേടി.