വിശ്വാസപൂർവ്വം തിയേറ്ററിൽ കയറാം.....

Posted by Online Desk, 13 Jan, 2019


നൂറു ശതമാനം വിശ്വാസത്തിൽ ധൈര്യത്തിൽ തിയേറ്ററിൽ പോയി വിശ്വാസം കാണാം. തെന്നിന്ത്യൻ സൂപ്പർ താരം തല അജിത്ത് തന്നെയാണ് വിശ്വാസം കാണാൻ തിയേറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരുടെ പ്രധാന കാരണം. സ്‌റ്റൈല്‍ മന്നന്റെ പേട്ടയ്‌ക്കൊപ്പമാണ് എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇത് ഒരു മാസ്സ് ആക്ഷൻ ഫാമിലി ചിത്രമെന്നത്കൊണ്ട് തന്നെ കൂടുതൽ ഫാമിലി പ്രേക്ഷകരാണ് തിയേറ്ററിലേക്ക് ഒഴുകുന്നത്. തൂക്കു ദുരൈ എന്ന യുവാവിലൂടെയാണ് വിശ്വാസം മുന്നോട്ട് പോവുന്നത്.

 

 

 

 


വീരം, വേതാളം , വിവേകം എന്നീ മാസ്സ് മസാല ചിത്രങ്ങൾക്ക് ശേഷം സിരുതൈ ശിവ ഒരുക്കിയ വിശ്വാസം കൈയ്യടിനേടി. കുടുംബ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത് . പൊങ്കല്‍ സമയത്ത് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ആഘോഷിച്ചു കാണാവുന്ന ഒരു ചിത്രംമാണ് വിശ്വാസം. ഒരു മാസ് ചിത്രത്തിനു വേണ്ട എല്ലാ ഘടകങ്ങളും ചിത്രത്തിൽ ഉൾപെടുത്തുന്നതിൽ ശിവ വിജയിച്ചിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ആരാധകർക്ക് ആഘോഷിക്കാൻ ഉള്ളതിനൊപ്പം തന്നെ അജിത് എന്ന നടനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള ശ്രമവും ശിവ ഈ ചിത്രത്തിൽ നടത്തിയിട്ടുണ്ട്.

 

 

 

 

 

എന്തിനു ഏതിനും മുൻപും പിൻപും നോക്കാതെ എടുത്തുചാടുന്ന കഥാപാത്രമായാണ് തൂക്കു ദുരൈ എന്ന കഥാപത്രത്തിന്റേത്. സംവിധായകൻ ശിവക്ക് തല അജിത്തിനെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ ചിത്രത്തിൽ കഴിഞ്ഞിട്ടുണ്ട്. ദുരൈയുടെ സ്വഭാവം ഈ കഥാപാത്രത്തിന്റെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിനെ തുടർന്ന് ദുരൈയെ ഉപേക്ഷിച്ചു ഭാര്യ നിരഞ്ജന മകളുമായി മുംബൈയിലേക്ക്‌ പോകുന്നു. തുടർന്ന് ദുരൈയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന മറ്റു ചില കഥാപാത്രങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥാഗതിയുടെ ഒഴുക്ക്. ഭാര്യയുടെ വേഷത്തിൽ നയൻതാര തിളങ്ങി. ലേഡി സൂപ്പർസ്റ്റാർ എന്ന പേര് അന്വർത്ഥമാക്കുന്ന നയൻ‌താര. ചിത്രത്തിലെ പക്വതയാർന്ന ഭാര്യയുടെ വേഷം ഗംഭീരമായി ചെയ്യാൻ നടിക്ക് സാധിച്ചിട്ടുണ്ട്. മകളുടെ വേഷത്തിൽ അനിഖ തന്റെ കഥാപത്രം സുരക്ഷിതമാക്കി.

 

 

 

 

 


ശരിക്കും പറഞ്ഞാൽ വിശ്വാസം വൈകാരികതയും ആക്ഷനും നിറഞ്ഞ കോമ്പിനേഷനാണ് . വൈകാരികമായ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ തൊടാനും അത് പോലെ തന്നെചിത്രത്തിലെ കഥാസന്ദര്ഭങ്ങൾക്കു വിശ്വസനീയത പകരാനും ശിവ എന്ന സംവിധായകനും രചയിതാവിനും കഴിഞ്ഞിട്ടുണ്ട്. കിടിലൻ ആക്ഷൻ രംഗങ്ങളും , ആരാധകർക്ക് ആഘോഷിക്കാനുള്ള പഞ്ച് ഡയലോഗുകളും ഉൾപ്പെടുത്തിയതിലൂടെ മാസ്സ് ആയി തന്നെ ഈ കുടുംബ കഥ പറയാൻ ശിവക്ക് കഴിഞ്ഞു.. തുടക്കം മുതൽ ഒടുക്കം വരെ ആഘോഷിക്കാവുന്ന ഒരു പക്കാ അജിത് ഷോ ആയിട്ടാണ് ശിവ വിശ്വാസം എന്ന ഈ ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് നിസംശയം പറയാൻ സാധിക്കും.എന്നാൽ ഒരു ഫാമിലി മാസ് ആക്ഷൻ ചിത്രം എന്ന പോലെ മുന്നോട്ട് കൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അനാവശ്യമായ ഒരു ആക്ഷൻ രംഗങ്ങളും ചത്രത്തിൽ കുത്തികയറ്റാൻ ശ്രമം നടന്നിട്ടില്ലെന്ന് എന്നത് വിശ്വാസത്തിന്റെ മറ്റൊരു വിജയമായി കാണാം.