സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി ഡർബി

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബിയുടെ ട്രെയ്ലർ റിലീസായി.

Update: 2026-03-22 18:07 GMT

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബിയുടെ ട്രെയ്ലർ റിലീസായി. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും, പ്രണയം, ആക്ഷൻ, ഇമോഷൻ, ഫൺ എന്നിവ ചേർത്ത് അവതരിപ്പിക്കുന്ന ഒരു കളർഫുൾ കംപ്ലീറ്റ് എൻ്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 27 ന് ലോക വ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്ന ഡർബിയുടെ ടീസറും റങ്ക് തെളിന്ദവളല്ലേ ഗാനവും ടൂർ ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ആദം സാബിക്ക്,സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    

Similar News