മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും അടങ്ങുന്ന പേട്രിയറ്റ് സെൽഫി പങ്കുവെച്ച് ഫഹദ്ഫാസിൽ

സിനിമയുടെ ട്രെയ്ലർ റീലീസിന് മുന്നേ എത്തിയ സെൽഫിയിൽ വരുന്നുണ്ട് എന്നാണ് ഫഹദ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

Update: 2026-04-04 18:25 GMT

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും അടങ്ങുന്ന പേട്രിയറ്റ് സെൽഫിയാണ് ഫഹദ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് സിനിമയുടെ ട്രെയ്ലർ റീലീസ് ചെയ്യും. ഇതിന് മുന്നോടിയായി എത്തിയ സെൽഫിയിലും വരുന്നുണ്ട് എന്നാണ് ഫഹദ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വമ്പൻ പ്രതീക്ഷയിലാണ് ആരാധകർ. മെയ് 1 ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും

Tags:    

Similar News