ഞാന്‍ അവള്‍ക്ക് മെസേജ് അയച്ചു, 'ധൈര്യമായിരിക്കൂ, എന്നും ഒപ്പമുണ്ടാകും'

Bhagyalakshmi responds to director ranjith's arrest

Update: 2026-04-09 06:42 GMT


രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രതികരണവുമായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വിഷയത്തില്‍ ഇതുവരെ ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നില്ല. ഭാഗ്യലക്ഷ്മിയുടെ പ്രതികരണം സെലക്ടീവാണോ, എന്തുകൊണ്ട് ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞില്ലെന്ന വിമര്‍ശനം ഉയര്‍ന്നെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

രഞ്ജിത്ത് വിഷയത്തില്‍ നിലപാട് ഇല്ലാത്തതുകൊണ്ടല്ല പ്രതികരിക്കാത്തതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. വ്യക്തമായ അഭിപ്രായമുണ്ട്. ആ അഭിപ്രായം എപ്പോഴും തുറന്നുപറയണമെന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

വാര്‍ത്ത കേട്ടപ്പോള്‍ ആ പെണ്‍കുട്ടിയെ വിളിച്ചു. ആ കുട്ടി ഫോണെടുത്തില്ല. 'ധൈര്യമായിരിക്കൂ, എന്നും ഒപ്പമുണ്ടാകും' എന്ന് പെണ്‍കുട്ടിക്ക് മെസേജ് അയച്ചു. ഭാഗ്യലക്ഷ്മി പറയുന്നു.

ഞാന്‍ ഏതു കാലത്തും അതിജീവിതയ്‌ക്കൊപ്പമായിരിക്കും. കുറ്റാരോപിതന്‍ ഏത് ഉന്നതനും സുഹൃത്തുമാണെങ്കിലും നിലപാട് ഇങ്ങനെ തന്നെയായിരിക്കും. ഭാഗ്യലക്ഷ്മി പറഞ്ഞു.

Tags:    

Similar News