'മദ്രാസി' തുടങ്ങിയത് 115 കോടിക്ക്, തീര്‍ത്തത് 170 കോടിക്ക്, കിട്ടിയത് 100 കോടി; സംവിധായകന്‍ മുരുഗദോസിനെതിരെ നിര്‍മാതാവ്

Madharaasi movie producer N V Prasad against director A R Murugadoss

Update: 2026-03-30 17:38 GMT

സംവിധായകന്‍ എ ആര്‍ മുരുഗദോസിനെതിരെ ആരോപണവുമായി ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയുടെ നിര്‍മാതാവ് എന്‍ വി പ്രസാദ്. 115 കോടി ബജറ്റ് നിശ്ചയിച്ച് തുടങ്ങിയ ചിത്രം പൂര്‍ത്തിയാക്കിയത് 170 കോടിക്കാണെന്നും 40 കോടിക്ക് മുകളില്‍ നഷ്ടമുണ്ടായെന്നും എന്‍ വി പ്രസാദ് ആരോപിക്കുന്നു.

മദ്രാസിക്കൊപ്പം സല്‍മാന്‍ ഖാന്‍ ചിത്രം സിക്കന്ദറിന്റെ ചിത്രീകരണവും മുരുഗദോസ് നടത്തുകയായിരുന്നു. ഇരുചിത്രങ്ങളും പൂര്‍ത്തിയാക്കിയത് ഒരുമിച്ചാണ്. രണ്ടു ചിത്രങ്ങളും ഒരേ സമയം ചിത്രീകരിച്ചപ്പോള്‍ ആസൂത്രണത്തില്‍ പിഴവുണ്ടായി. ഇതാണ് മദ്രാസിയുടെ ബജറ്റ് കൂടാന്‍ കാരണമെന്നും നിര്‍മാതാവ് പറഞ്ഞു.

ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമായിരുന്നു മദ്രാസി. വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം 100 കോടി മാത്രമാണ് കളക്ട് ചെയ്തത്.

Tags:    

Similar News