അടിവസ്ത്രം ധരിച്ചു പൊതു സ്ഥലത്ത് പ്രേമോഷൻ നടത്തിയ സ്വീഡ്‌നി സ്വീനിക്കെതിരെ വലിയ വിമർശനം

തന്റെ ഇന്നർവെയർ ബ്രാൻഡ് ആയ SYRN ന്റെ പ്രചരണാർത്ഥം ഹോളിവുഡ് കട്ടൗട്ടിന് മുകളിൽ അടിവസ്ത്രങ്ങളുമായി അതിക്രമിച്ചു കയറിയതാണ് വിവാദത്തിന് കാരണം

Update: 2026-01-28 11:35 GMT

തന്റെ ഇന്നർവെയർ ബ്രാൻഡ് ആയ SYRN ന്റെ പ്രചരണാർത്ഥം ഹോളിവുഡ് കട്ടൗട്ടിന് മുകളിൽ അടിവസ്ത്രങ്ങളുമായി അതിക്രമിച്ചു കയറിയ നടി സിഡ്‌നി സ്വീനി വിവാദത്തിൽ. അർദ്ധ രാത്രിയിലാണ് താരം പ്രമോഷൻ വീഡിയോക്ക് വേണ്ടി കട്ടൗട്ടിന് മുകളിൽ കയറിയത്. കറുത്ത വസ്ത്രം ധരിച്ച് നാൽപ്പത്തിയഞ്ച് അടി ഉയരമുള്ള അക്ഷരങ്ങളിലാണ് അടിവസ്ത്രങ്ങൾ കോർത്തിണക്കി കെട്ടിത്തൂക്കിയത്. വീഡിയോ പുറത്തുവന്നതോട് കൂടി താരത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.അനുമതി ഇല്ലാതെയാണ് സിഡ്‌നി സ്വീനി കട്ടൗട്ടിന് മുകളിൽ കയറിയിരിക്കുന്നതെന്നാണ് ഹോളിവുഡ് ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്. അന്താരഷ്ട്ര മാധ്യമമായ ടിഎംസിയാണ് സിഡ്‌നിയുടെ വീഡിയോ പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട ചിലക്ലിപ്പുകൾ സിഡ്‌നി തന്റെ ഇൻസ്റ്റാഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്. ചിത്രീകരണത്തിന് വേണ്ടി അനുമതി വാങ്ങിയിരുന്നുവെങ്കിലും കട്ടൗട്ടിൽ കയറാനോ തൊടാനോ മറ്റുമുള്ള പ്രത്യേക അനുമതി താരത്തിന് ലഭിച്ചിരുന്നില്ല. സംഭവത്തെത്തുടർന്ന് സിഡ്‌നി സ്വീനിക്കും സംഘത്തിനുമെതിരെ ക്രിമിനൽ അതിക്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്താൻ സാധ്യയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Similar News