മദ്യപിച്ചു ലക്ക് കെട്ട് തെറി പറയുന്ന കോമഡി താരം മധു അഞ്ചൽ.

താന്‍ എംഎ മലയാള പഠിച്ച ആളാണെന്നും മധു പറയുന്നുണ്ട്. വീഡിയോ പുറത്തുവന്നിതിന് പിന്നാലെ നടനെതിരെ വിമർശനവും ശക്തമായി

Update: 2026-02-06 12:52 GMT

വിവിധ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് നടൻ മധു അഞ്ചൽ. ടിവി ഷോകളിലും സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ച മധുവിന്റെ ഒരു വീഡിയോ 2023 ഏപ്രിലിൽ പുറത്തുവന്നിരുന്നു. മദ്യപിച്ച് ലക്കുകെട്ട് ആശുപത്രിയിൽ ബഹളമുണ്ടാക്കിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് മധുവിനെ കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവന്നില്ല. എന്നാൽ വീണ്ടും മദ്യപിച്ച് ലക്കുകെട്ട് നടക്കുന്ന മധുവിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.റോഡിൽ മദ്യപിച്ച് നിൽക്കുന്ന മധു അഞ്ചലിന്റെ വീഡിയോ അഞ്ചൽ ഡയറി എന്ന ഫേസ്ബുക്ക് പേജിലാണ് വന്നത്. ഇതിൽ മോശം ഭാഷകൾ ഉപയോ​ഗിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന മധുവിനെയാണ് കാണാൻ സാധിക്കുന്നത്. താന്‍ എംഎ മലയാള പഠിച്ച ആളാണെന്നും മധു പറയുന്നുണ്ട്. വീഡിയോ പുറത്തുവന്നിതിന് പിന്നാലെ നടനെതിരെ വിമർശനവും ശക്തമായി. നല്ല കഴിവുള്ള കലാകാരനായിരുന്നുവെന്നും മദ്യം എല്ലാം നശിപ്പിച്ചുവെന്നും ആണ് ഇവർ പറയുന്നത്. മധുവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് കൊണ്ടു പോയി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നവരും ധാരാളമാണ്.2023 ഏപ്രിലിൽ ആയിരുന്നു മദ്യപിച്ച് ലക്കുകെട്ട മധു അഞ്ചലിന്റെ വീഡിയോ പുറത്തുവരുന്നത്. കൊല്ലത്തെ ആശുപത്രിയിൽ ആയിരുന്നു സംഭവം. സ്വബോധമില്ലാതെ പിറുപിറുക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന മധുവിനെ പിന്നീട് പൊലീസ് വന്ന് അറസിറ്റ് ചെയ്യുകയായിരുന്നു. ബലപ്രയോ​ഗത്തിലൂടെ ആയിരുന്നു സ്റ്റേഷനിലെത്തിച്ചത്. ശേഷം ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

Similar News