ബോക്സ് ഓഫിസിൽ മികച്ച കലക്ഷൻ നേടി അഭിഷാൻ ജീവന്ത്-അനശ്വര രാജൻ ചിത്രം 'വിത്ത് ലവ്

ആദ്യ ദിവസം 1.6 കോടി രൂപയിലധികം കലക്ഷൻ നേടിയ ചിത്രം ശനിയാഴ്ചയും ഞായറാഴ്ചയും 2.5 കോടി രൂപയിലധികം നേടി. ചിത്രത്തിന്‍റെ മൊത്തം കലക്ഷൻ ആറ് കോടി രൂപയിലെത്തി. ആഗോളതലത്തിൽ, ചിത്രം 11 കോടി രൂപ കവിഞ്ഞെന്നാണ് റിപ്പോർട്ട്

Update: 2026-02-10 12:08 GMT

ബോക്സ് ഓഫിസിൽ മികച്ച കലക്ഷൻ നേടി അഭിഷാൻ ജീവന്ത്-അനശ്വര രാജൻ ചിത്രം 'വിത്ത് ലവ്'. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിവസം 1.6 കോടി രൂപയിലധികം കലക്ഷൻ നേടിയ ചിത്രം ശനിയാഴ്ചയും ഞായറാഴ്ചയും 2.5 കോടി രൂപയിലധികം നേടി. ചിത്രത്തിന്‍റെ മൊത്തം കലക്ഷൻ ആറ് കോടി രൂപയിലെത്തി. ആഗോളതലത്തിൽ, ചിത്രം 11 കോടി രൂപ കവിഞ്ഞെന്നാണ് റിപ്പോർട്ട്.അഭിഷാൻ ജീവന്ത് സംവിധാനം ചെയ്ത ശശികുമാർ-സിമ്രാൻ ചിത്രം ടൂറിസ്റ്റ് ഫാമിലിയുടെ സഹസംവിധായകനായ മദൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'വിത്ത് ലവ്'. അഭിഷാൻ നായകനാകുന്ന ആദ്യ ചിത്രമാണിത്. അനശ്വരയുടെ തമിഴിലെ ആദ്യ നായിക അരങ്ങേറ്റവും കൂടിയാണ് 'വിത്ത് ലവ്'.

ബിഹൈൻഡ്‌വുഡ്‌സ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അനശ്വര രാജൻ ചിത്രത്തിൽ പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 'എനിക്ക് ഇവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതിച്ച ഒരേയൊരു ചിത്രമാണിത്. മദൻ എനിക്ക് പറഞ്ഞു തന്ന കഥ വളരെ ക്യൂട്ട് ആയിരുന്നു. അത് എന്നെ ഒരുപാട് ചിരിപ്പിച്ചു. സിനിമ പൂർത്തിയാക്കിയ ശേഷം, അത് കണ്ടപ്പോൾ, ഇതൊരു മനോഹരമായ പ്രണയകഥയാണെന്ന് എനിക്ക് തോന്നി' - എന്നാണ് അനശ്വര പറഞ്ഞത്.

ചിത്രത്തിനായി ഷാൻ റോൾഡൻ സംഗീതസംവിധാനവും ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും കെ. സുരേഷ് കുമാർ എഡിറ്റിങ്ങും രാജ്കമൽ കലാസംവിധാനവും നിർവഹിക്കുന്നു. പ്രിയ രവിയാണ് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. മഗേഷ് രാജ് പസിലിയന്റെ എം.ആർ.പി എന്റർടൈൻമെന്റും സൗന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചത്

Similar News