'മോഹന്‍ലാല്‍ വിളിച്ച് സ്വര്‍ണം തരാമെന്ന് പറഞ്ഞു; വാജി വാഹനത്തില്‍ സ്വര്‍ണപ്പാളി ഒട്ടിച്ചത് ഞാൻ' -സുരേഷ് ഗോപി

സി​നി​മാ​താ​ര​ങ്ങ​ള​ട​ക്കം 27 പേ​ർ സ്വ​ർ​ണം ന​ൽ​കി​യെ​ന്ന്​ മാ​​ത്ര​മാ​ണു​ള്ള​ത്. സു​രേ​ഷ് ഗോ​പി, മോ​ഹ​ന്‍ലാ​ൽ, ഷാ​ജി കൈ​ലാ​സ്, സു​രേ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ട് സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ സ്വ​ര്‍ണം സം​ഭാ​വ​ന ചെ​യ്​​തെ​ന്ന വി​വ​ര​മാ​ണു​ള്ളത്

Update: 2026-02-13 14:39 GMT

 ശബരിമല വാജി വാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വീട്ടിലുള്ള സ്വര്‍ണമാണ് താന്‍ കൊടിമരത്തിനായി നല്‍കിയതെന്നും അജയ് തറയിലും പ്രയാര്‍ ഗോപാലകൃഷ്ണനും എല്ലാം രേഖപ്പെടുത്തിയാണ് വാങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു. മോഹന്‍ലാല്‍ തന്നെ വിളിച്ച് സ്വര്‍ണം തരാമെന്ന് പറഞ്ഞു. തന്റെ മകനും സംവിധായകന്‍ ഷാജി കൈലാസും രഞ്ജി പണിക്കരും അടക്കമുള്ളവര്‍ ചേര്‍ന്ന് അഷ്ടദിക്പാലക ശില്‍പങ്ങളിലും ഒട്ടിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.300–400 വർഷം നിലനിൽക്കാനുള്ള കൊടിമരമാണ് എന്നാണ് പറഞ്ഞിരുന്നത്. അതിൽ തന്റെ വിയർപ്പിന്റെ അംശം ഉണ്ടാകണം എന്ന് ആഗ്രഹിച്ചു. വീട്ടിൽ നിന്നുള്ള സ്വർണം ജ്വല്ലറിയിൽ കൊടുത്ത് 24 കാരറ്റ് സ്വർണമാക്കി. പലരും അതിൽ പങ്കാളികളായി. അജയ് തറയിൽ, പ്രയാർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള വലിയ ഭക്തർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് വാങ്ങിവെച്ചത്. അതിനു രസീത് വാങ്ങാൻ നിന്നില്ല. ഭഗവാന് സമർപ്പിച്ചതാണെന്നും താൻ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ശ​ബ​രി​മ​ല കൊ​ടി​മ​ര പു​നഃ​പ്ര​തി​ഷ്ഠ​ക്കാ​യി സ്വ​ർ​ണം സം​ഭാ​വ​ന ചെ​യ്ത​തി​ലേ​റെ​യും​ പ്ര​മു​ഖ ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​രും വ്യാ​വ​സാ​യി​ക പ്ര​മു​ഖ​രുമാണ്. എ​ന്നാ​ൽ, സം​ഭാ​വ​ന ന​ല്‍കി​യ മു​ഴു​വ​ന്‍ സ്വ​ര്‍ണ​വും ക​ണ​ക്കി​ലി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാണ് വി​ജി​ല​ന്‍സ്. സി​നി​മാ​താ​ര​ങ്ങ​ള​ട​ക്കം 27 പേ​ർ സ്വ​ർ​ണം ന​ൽ​കി​യെ​ന്ന്​ മാ​​ത്ര​മാ​ണു​ള്ള​ത്. സു​രേ​ഷ് ഗോ​പി, മോ​ഹ​ന്‍ലാ​ൽ, ഷാ​ജി കൈ​ലാ​സ്, സു​രേ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ട് സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ സ്വ​ര്‍ണം സം​ഭാ​വ​ന ചെ​യ്​​തെ​ന്ന വി​വ​ര​മാ​ണു​ള്ള​ത്. വ്യ​വ​സാ​യ പ്ര​മു​ഖ​ര​ട​ക്കം പ​ല​രും സ്വ​ര്‍ണം കൊ​ടു​ത്തി​ട്ടു​ണ്ട്. പ​ക്ഷെ, ഇ​തൊ​ന്നും കൃ​ത്യ​മാ​യി ക​ണ​ക്കി​ലി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ദേ​വ​സ്വം വി​ജി​ല​ന്‍സ് റി​പ്പോ​ര്‍ട്ടി​ലു​ള്ള​ത്.

Similar News