ജോജു ജോർജ് ഷാജി കൈലാസ് ചിത്രത്തിൽ ശക്തമായ വേഷത്തിൽ ബിജു പപ്പൻ
മറ്റത്തിൽറോയിച്ചൻ എന്നാണ് കഥാപാത്രത്തിന്റെ പേര്
എ കെ സാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ, ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് ബിജു പപ്പൻ.
മറ്റത്തിൽറോയിച്ചൻ എന്നാണ് കഥാപാത്രത്തിൻ്റെ പേര്.
ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് മറ്റത്തിൽറോയിച്ചൻ എന്ന കഥാപാത്രത്തി ലൂടെ അവതരിപ്പിക്കുന്നത്.
മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി.
രാഷ്ട്രീയം ജനസേവനത്തേക്കാൾ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കണമെന്ന തത്ത്വക്കാരൻ.
പ്രമുഖ പ്ലാൻ്റ്റും. ആളും അർത്ഥവുമുള്ള . മേടയിൽ കൊച്ചേട്ടൻ്റെ പ്രധാന പിൻബലം'.
മികച്ച കഥാപാത്രത്തിലൂടെബിജു പപ്പൻ തൻ്റെ അഭിനയ ജീവിതത്തിന് പുതിയ പടവുകൾ കയറുവാനുള്ള ശ്രമത്തിലാണ്.
ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റക്കൊമ്പനിലും മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്..