10 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ചിയാൻ വിക്രം നായകനായി എത്തുന്ന ഗൗതം വാസുദേവ മേനോൻ ചിത്രം ഈ വർഷം റിലീസിന് ഒരുങ്ങുന്നു
'ധ്രുവനച്ചത്തിരം' എന്നു പേരു നൽകിയിരിക്കുന്നന ചിത്രത്തിന്‍റെ ഷൂട്ടിങ് 2016ലാണ് ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാലും ചിത്രത്തിന്‍റെ റിലീസ് വൈകുകയായിരുന്നു. ഇപ്പോഴിതാ ചിത്രം തിയറ്ററുകളിലേക്കെത്തുന്നു എന്ന വാർത്തയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.2026 മാർച്ച് 19ന് ചിത്രം തിയറ്ററുകളിൽ എത്തും
പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം എത്തുന്നു. 'ധ്രുവനച്ചത്തിരം' എന്നു പേരു നൽകിയിരിക്കുന്നന ചിത്രത്തിന്‍റെ ഷൂട്ടിങ് 2016ലാണ് ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാലും ചിത്രത്തിന്‍റെ റിലീസ് വൈകുകയായിരുന്നു. ഇപ്പോഴിതാ ചിത്രം തിയറ്ററുകളിലേക്കെത്തുന്നു എന്ന വാർത്തയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.2026 മാർച്ച് 19ന് ചിത്രം തിയറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവിടുന്ന വിവരം. സിനിമയുടെ റീലീസ് സംബന്ധിച്ചിട്ടുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ ഇതിൽ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല. സിനിമയെച്ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ എല്ലാം അവസാനിച്ചെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഗൗതം മേനോൻ പറഞ്ഞിരുന്നു.ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.