ഹൊറർ-കോമഡി ചിത്രം 'സ്ത്രീ 2'-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; അല്ലു അർജുന്റെ ‘പുഷ്പയെ പിന്നിലാക്കുമോ?

ശ്രദ്ധ കപൂർ, രാജ്കുമാർ റാവു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹൊറർ-കോമഡി ചിത്രമാണ് സ്ത്രീ-2.ചിത്രത്തിന്റെ ആദ്യ ഭാ​ഗത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ത്രില്ലർ ചിത്രമായ സ്ത്രീ ബോക്സോഫീസിലും മികച്ച കളക്ഷനാണ് നേടിയത്. രണ്ടാം ഭാ​ഗത്തിന്റെ പ്രഖ്യാപനം മുതൽ ചിത്രത്തിൻരെ റിലീസിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ സ്ത്രീ-2 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആ​ഗസ്റ്റ് 15-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചുക്കൊണ്ടുള്ള ഷോട്ട് വീഡിയോയും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.അമർ കൗശികാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അല്ലു അർജുന്റെ ‘പുഷ്പ- 2’, അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന ‘ഖേൽ ഖേൽ മേ’ എന്നീ ചിത്രങ്ങളും അതേ ദിവസമാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാ​ഗത്തേത് പോലെ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുന്ന മേക്കിം​ഗായിരിക്കും സ്ത്രീ 2 എന്നാണ് പുറത്തുവരുന്ന വിവരം.സ്ത്രീ-2 ന്റെ ടീസർ ഉടൻ പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ എക്സിലൂടെ അറിയിച്ചു. 2018-ൽ റിലീസ് ചെയ്ത സ്ത്രീ വലിയ ഹിറ്റായിരുന്നു. ശ്രദ്ധ കപൂറിന്റെ ജനപ്രീതി ഉയർത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഈ സിനിമ.

Related Articles

Next Story