മിർസാപൂർ സീസൺ 3 ജൂലൈ 5ന്

മിർസാപൂർ സീസൺ 3ന്‍റെ ടീസർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി. ഇന്ത്യൻ സീരീസ് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീരീസ് ആണ് മിർസാപൂർ സീസൺ 3. മിർസാപൂർ സീസൺ 3 ജൂലൈ 5 നായിരിക്കും ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗിന് എത്തുക എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. രക്തരൂക്ഷിതമായ രംഗങ്ങള്‍ പുതിയ സീസണിലും പ്രതീക്ഷിക്കാം എന്ന സൂചന ടീസറിൽ നിന്നും വ്യക്തമാണ്. മുന്‍ സീസണിലെപ്പോലെ തന്നെ ആനിമല്‍ ചാനലിലെ കമന്‍ററിയുടെ അകമ്പടിയോടെയാണ് ടീസര്‍ വന്നിരിക്കുന്നത്.

ഗുർമീത് സിംഗ്, ആനന്ദ് അയ്യർ എന്നിവർ ചേർന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ഇതിനോടകം ഏറെ ജനപ്രീതി ആകർഷിച്ച സീരീസ് ആണ് മിർസാപൂർ. ഇതിന്റെ മൂന്നാംഭാഗമാണ് ഇക്കൊല്ലം എത്തുന്നത്. എക്സല്‍ എന്‍റര്‍ടെയ്മെന്‍റാണ് സീരിസ് നിര്‍മ്മിക്കുന്നത്.

അലി ഫസൽ, പങ്കജ് ത്രിപാഠി, ശ്വേതാ ത്രിപാഠി എന്നിവരുൾപ്പെടെയുള്ള താരനിരയുടെ സാന്നിധ്യമുണ്ട് 'മിർസാപൂർ 3' യില്‍. ആമസോൺ പ്രൈം വീഡിയോയ്‌ക്കായി കരൺ അൻഷുമാൻ സൃഷ്ടിച്ച ഒരു ക്രൈം ആക്ഷൻ-ത്രില്ലർ ഷോയാണ് മിർസാപൂർ.

Related Articles

Next Story