നടന്‍ മുകുള്‍ ദേവ് അന്തരിച്ചു
മരണകാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ നടി ദീപ്ശിഖ നാഗ്പാല്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത സ്ഥിരീകരിച്ചു,

മുംബൈ: 'സണ്‍ ഓഫ് സര്‍ദാര്‍', 'ആര്‍ രാജ്കുമാര്‍', 'ജയ് ഹോ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടന്‍ മുകുള്‍ ദേവ് (54) അന്തരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് നടന്‍ അന്തരിച്ചത്. മരണവാര്‍ത്ത അറിഞ്ഞതോടെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. മരണകാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ നടി ദീപ്ശിഖ നാഗ്പാല്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത സ്ഥിരീകരിച്ചു, ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറി പങ്കുവെക്കുകയും 'ഞകജ' എന്ന് പറഞ്ഞുകൊണ്ട് ഒരു പഴയകാല ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
'അന്ത് ദി എന്‍ഡ്' എന്ന ഹിന്ദി ചിത്രത്തില്‍ അവസാനമായി അഭിനയിച്ച നടന്‍, നടന്‍ രാഹുല്‍ ദേവിന്റെ സഹോദരനായിരുന്നു. ജലന്ധറിനടുത്തുള്ള ഒരു ഗ്രാമമാണ് നടന്റെ സ്വദേശം.പക്ഷേ ന്യൂഡല്‍ഹിയിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് മുകുള്‍ ദേവ് ജനിച്ചത്. ഇന്ദിരാഗാന്ധി രാഷ്ട്രീയ അക്കാദമിയില്‍ നിന്നുള്ള പരിശീലനം ലഭിച്ച പൈലറ്റ് കൂടിയായിരുന്നു താരം. 1996 ല്‍ വിജയ് പാണ്ഡെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'മംകിന്‍' എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് അദ്ദേഹം അഭിനയ ലോകത്തേക്ക് കടന്നുവന്നത്. ബോളിവുഡ് കൗണ്ട്ഡൗണ്‍ ഷോയായ 'ഏക് സേ ബദ് കര്‍ ഏക്' എന്ന കോമഡി ഷോയിലും അദ്ദേഹം അഭിനയിച്ചു. 'ഫിയര്‍ ഫാക്ടര്‍ ഇന്ത്യ' സീസണ്‍ 1 ന്റെ അവതാരകനും കൂടിയായിരുന്നു അദ്ദേഹം. 'ദസ്തക്' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമകളില്‍ തന്റെ യാത്ര ആരംഭിച്ചത്, അതില്‍ അദ്ദേഹം എസിപി രോഹിത് മല്‍ഹോത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മുന്‍ മിസ്സ് യൂണിവേഴ്‌സ് സുസ്മിത സെന്നിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം.