വീണ്ടും യൂണിഫോം ഇട്ട നായക വേഷം : ചിത്രം വേണ്ടെന്നുവെച്ച് നടൻ സിദ്ധാര്‍ഥ് മല്‍ഹോത്ര

യൂണിഫോം ധരിച്ചുള്ള കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് നടനാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.യോദ്ധ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളിലൂടെ സിദ്ധാര്‍ഥ് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരുന്നു.സൈനിക പശ്ചാത്തലത്തിലുള്ള വേറിട്ട ചിത്രങ്ങളിലും കഥാപാത്രങ്ങളുമാണ് സിദ്ധാര്‍ഥിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.ഇപ്പോഴിതാ പൊലീസ് ഓഫീസറായിട്ടുള്ള ഒരു കഥാപാത്രമുള്ള സിനിമ സിദ്ധാര്‍ഥ് മല്‍ഹോത്ര വേണ്ടെന്നുവെച്ചുവെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഷേര്‍ഷാ, ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ് തുടങ്ങിയവയില്‍ യൂണിഫോമണിഞ്ഞ വേഷങ്ങളായിരുന്നു സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്ക്, യോദ്ധയിലും സിദ്ധാര്‍ഥ് മല്‍ഹോത്ര അത്തരമൊരു കഥാപാത്രമായിട്ടാണ് എത്തിയത്. ഇനി വേറിട്ട ജോണറിലുള്ള കഥാപാത്രങ്ങളും ചിത്രങ്ങളും സ്വീകരിക്കാനാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ശ്രമം. സാഗര്‍ ആംമ്പ്രയുടെയും പുഷ്‌കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

Athul
Athul  

Related Articles

Next Story