റെക്കോഡുകള്‍ തകര്‍ത്ത് ധുരന്ധര്‍ 2! അമ്പരപ്പിക്കുന്ന കളക്ഷന്‍
Dhurndhar 2 collection updates

ആദിത്യ ധര്‍-രണ്‍വീര്‍ സിംഗ് ചിത്രം ധുരന്ധര്‍ 2 ബോക്‌സോഫീസില്‍ കുതിപ്പ് തുടരുന്നു. മൂന്നാമത്തെ ആഴ്ച അവസാനിക്കുമ്പോള്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 1600 കോടി രൂപയാണ്. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 1000 കോടിയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രമാണ് ധുരന്ധര്‍ 2.
രണ്‍വീര്‍ സിംഗ് ജസ്‌കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജസ്‌കീരത് സിംഗ് എന്ന ഈ കഥാപാത്രം ഹംസ അലി മസാരി ആകാന്‍ നിര്‍ബന്ധിതനാകുന്നു. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ചാരനായി പ്രവര്‍ത്തിക്കുമ്പോള്‍ അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നത്. ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അക്ഷയ് ഖന്ന, സാറ അര്‍ജുന്‍, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
