മോഹൻലാലിന്റെ വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ നന്ദ കിഷോര്‍

മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ പ്രഖ്യാപനംതൊട്ടേ ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. ചിത്രത്തിന്റെ സംവിധാനം നന്ദ കിഷോറാണ്. എന്നാൽ കുറച്ചു നാളുകളായിട്ട് ചിത്രം ഉപേക്ഷിച്ചു എന്ന് വാർത്തയും പരന്നിരുന്നു. എന്നാല്‍ വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ നന്ദ കിഷോര്‍. അമ്പത് ശതമാനം ചിത്രീകരണം പുര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സംവിധായകൻ നന്ദ കിഷോര്‍ വ്യക്തമാക്കുകയും ചെയ്‍തിരിക്കുന്നു. സംവിധായകൻ നന്ദ കിഷോര്‍ ഒടിടിപ്ലേയോടാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ ചിത്രം വിഎഫ്‍എക്സിനും പ്രധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും എന്ന് നന്ദ കിഷോര്‍ വ്യക്തമാക്കുന്നു. സഹ്‍റ എസ് ഖാന്‍ ആണ് ചിത്രത്തിൽ നായികയായിട്ട് എത്തുക. ചിത്രം പ്രക്യപിച്ച മുതൽ ഏറെ പ്രേതിക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്.

Athul
Athul  
Related Articles
Next Story