മരണ വിവരം പുറത്തുവിട്ടത് സംസ്‌കാരം കഴിഞ്ഞ ശേഷം; ബോളിവുഡ് നടന്‍ അസ്രാണിയുടെ അവസാന ആഗ്രഹം!
Govardhan Asrani death

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടന്‍ ഗോവന്‍ദ്ധന്‍ അസ്രാണി അന്തരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ അസ്രാണി ദീപാവലി ആശംസകള്‍ നേര്‍ന്നിരുന്നു. പിന്നാലെ മരണ വാര്‍ത്തയും പുറത്തുവന്നു.
സംസ്‌കാരം നടത്തിയ ശേഷമാണ് അസ്രാണിയുടെ മരണ വിവരം പുറത്തുവിട്ടത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് കുടുംബാംഗങ്ങള്‍ മാത്രമാണ്. ഭാര്യ മഞ്ജുവിനോട് അസ്രാണി പറഞ്ഞ അവസാന ആഗ്രഹം അതായിരുന്നു; ആളും ബഹളവുമില്ലാത്ത വിടവാങ്ങല്‍.
മുംബൈ ജൂഹുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അസ്രാണി. അവിടെ വച്ചായിരുന്നു അന്ത്യം. അതേ ദിവസം വൈകുന്നേരം സാന്താക്രൂസ് ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. സംസ്‌കാരം കഴിഞ്ഞ ശേഷമാണ് കുടുംബം മരണ വിവരം അറിയിച്ചത്.
ബോളിവുഡിലെ മികച്ച ഹാസ്യനടന്മാരില്‍ ഒരാളായിരുന്നു അസ്രാണി. അഞ്ചു പതിറ്റാണ്ടോളം സിനിമയില്‍ നിറഞ്ഞുനിന്നു. 350-ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.