പൃഥ്വിരാജ് വീണ്ടും കാക്കി അണിയുന്നു; ഇത്തവണ ബോളിവുഡില്‍
കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്.

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് സുകുമാരന്‍ കാക്കി വേഷത്തിലെത്തുന്നു. അതും ബോളിവുഡില്‍. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ദായ്‌റയിലാണ് പൃഥ്വിരാജ് പൊലീസ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലെത്തുന്നത്. ഇതിനു മുമ്പ് 2020ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം കോള്‍ഡ് കേസ് എന്ന സിനിമയിലായിരുന്നു രാജു അവസാനമായി പൊലീസ് വേഷം ചെയ്തത്.
ഹിന്ദി ചിത്രം ദായ്‌റയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കരീന കപൂര്‍ ആണ് നായിക. റാസി, തല്‍വാര്‍, സാം ബഹാദൂര്‍ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ സംവിധായികയാണ് മേഘ്‌ന ഗുല്‍സാര്‍. ആനുകാലിക സംഭവങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് ദായ്‌റ. കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്.
ജംഗ്ലീ പിക്‌ചേഴ്‌സും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റാസി, തല്‍വാര്‍, ബദായി ദോ തുടങ്ങിയ മികച്ച കഥകള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച ജംഗ്ലീ പിക്ചേഴ്സും ഡോ. ജയന്തിലാല്‍ ഗാഡയുടെ നേതൃത്വത്തിലുള്ള ബോളിവുഡ് ബാനറായ പെന്‍ സ്റ്റുഡിയോസും (ആര്‍ആര്‍ആര്‍, ഗംഗുഭായ് കത്തിയാവാഡി) ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ദായ്‌റക്ക്. വലിയ കാന്‍വാസിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ വര്‍ഷം ഇറങ്ങിയ മലയാള ചിത്രമായ റോന്തിലൂടെ ജംഗ്ലീ പിക്‌ചേഴ്‌സ് മോളിവുഡിലും ചുവടുവെച്ചിരുന്നു. മേഘ്‌നയുമൊന്നിച്ചുള്ള ജംഗ്ലീ പിക്‌ചേഴ്‌സിന്റെ മൂന്നാമത്തെ ചിത്രമാണ് ദായ്‌റ.
ഷൂട്ടിങ്ങിന്റേതായി ആദ്യം പുറത്തുവന്ന ദൃശ്യങ്ങള്‍ തന്നെ ദായ്‌റ ശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ക്രൈം ത്രില്ലറായിരിക്കും എന്ന സൂചന നല്‍കുന്നു. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗര്‍വാളും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.
ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ തന്നെ ഇത് ചെയ്യണം എന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കഥ പുരോഗമിക്കുമ്പോള്‍ തന്റെ കഥാപാത്രവും അയാള്‍ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂര്‍ണമായും ആകര്‍ഷിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. മേഘ്‌ന ഗുല്‍സാറിന്റെ കാഴ്ചപ്പാടിലും, ജംഗ്ലീ പിക്‌ചേഴ്‌സിന്റെ ബാനറിലും, കരീന കപൂര്‍ പോലുള്ള ഒരു നടിയോടൊപ്പം പ്രവര്‍ത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരിക്കുമെന്നും അദ്ദേഹം ചിത്രം ലോഞ്ച് ചെയ്ത വേളയില്‍ പറഞ്ഞിരുന്നു.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ വന്‍ ഹിറ്റായിരുന്നു. ഈ ചിത്രം 200 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. ഇതിനു പിന്നാലെ ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് പൃഥ്വിരാജ് തന്റെ ഹിന്ദി സിനിമയുടെ ഷൂട്ടിംഗിനായി ബോളിവുഡിലെത്തിയത്. വിവിധ ഷെഡ്യൂളകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് വിലായത്ത് ബുദ്ധ ചിത്രീകരണം പൂര്‍ത്തിയായത്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ പൃഥ്വിരാജിന്റ കാലിനു പരിക്കു പറ്റിയതിനാല്‍ ഇടക്ക് ഷൂട്ടിംഗ് ബ്രേക്ക് ചെയ്യേണ്ടിവന്നിരുന്നു. ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കള്ളകടത്തുകാരന്റെ വേഷമാണ് ഈ ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സമീപകാല പൃഥ്വിരാജ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ദിവസം ചിത്രീകരിക്കുകയും, മുടക്കു മുതലുള്ളതുമായ ചിത്രമാണ് വിലായത്ത് ബുദ്ധ മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘര്‍ഷമാക്കുന്ന ചന്ദന മോഷ്ടാവ് ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുറുക്കിച്ചുവന്ന പല്ലുകളും, തീഷ്ണമായ ഭാവവും, മുണ്ടും ഷര്‍ട്ടുമൊക്കെയായിട്ട പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നു.