യുവതികളുടെ ഉറക്കം കെടുത്തിയ ചിരി, നുണക്കുഴി... നിത്യ 'കാമുകന്' അറുപത് വയസ്സ്!
Shah Rukh Khan turns 60

പതിറ്റാണ്ടുകളായി ബോളിവുഡിലെ താരരാജക്കന്മാരാണ് സര്‍മാനും ആമിറും ഷാറൂഖും. ഈ മൂന്നു ഖാന്മാരും ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും താരങ്ങളാണ്. ഇവരില്‍ രണ്ടു പേര്‍, സല്‍മാനും ആമിറും സിനിമാ പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ ജനിച്ചവരാണ്. എന്നാല്‍, ഷാറൂഖ് അങ്ങനെല്ല. ഒരു സിനിമയെ വെല്ലുന്നതാണ് കിംഗ് ഖാന്റെ ജീവിതം.
ഒരു പയ്യന്‍ സിനിമാ മോഹവുമായി മുംബൈയിലേക്ക് വണ്ടി കയറുന്നു. മഹാ നഗരത്തില്‍ വന്നിറങ്ങുമ്പോള്‍, നഗരവും നഗരത്തിനും തികച്ചും അപരിചിതനായിരുന്നു ആ പയ്യന്‍. പിന്നീട് ഇന്ത്യന്‍ സിനിമയുടെ രാജാവായി അവന്‍ മാറിയത് ചരിത്രം.
മുംബൈ നഗരത്തില്‍ ഒരു തിയേറ്ററില്‍ ടിക്കറ്റ് വില്‍പ്പനക്കാരനായി. ഡ്രൈവറായി. അങ്ങനെ സിനിമയില്‍ എത്തും മുമ്പു തന്നെ വിവിധ ജീവിത വേഷങ്ങള്‍ ആ ചെറുപ്പക്കാരന്‍ കെട്ടിയാടി. 1992 ലാണ് സിനിമയിലേക്കുള്ള എന്‍ട്രി. ദീവാനാ എന്ന സിനിമയിലൂടെ. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളിലും നിത്യഹരിത നായകന്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ കിംഗ് ഖാന്‍ ബോളിവുഡില്‍ നിറഞ്ഞാടി. ഷാറൂഖിന്റെ ചിരിയും നുണക്കുഴിയും ഹെയര്‍ സ്‌റ്റൈലും വരെ യുവതികളുടെ ഉറക്കം കെടുത്തി. യുവാക്കന്‍ ഷാറൂഖിനെ അനുകരിച്ചു!
ലോകത്തിന്റെ കാമുക രൂപത്തിന് നവംബര്‍ 2-ന് അറുപതാം പിറന്നാള്‍. അലിബാഗിലെ ഫാം ഹൗസിലാണ് കിംഗ് ഖാന്‍ അറുപതാം പിറന്നാള്‍ ആഘോഷിക്കുന്നത്.
