കത്തനാർ എന്ന സിനിമയ്ക്ക് വേണ്ടി ഒരുപാട് സമയം മാറ്റിവെച്ചെന്ന് ജയസൂര്യ

നല്ല ഒരു സിനിമയുടെ ഭാഗാമാവാൻ ഇത്രയും സമയം ഇൻവെസ്റ്റ് ചെയ്യുന്നത് നല്ലൊരു വേദനയാണ്.-ജയസൂര്യ

മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ജയസൂര്യയെ നായകനാക്കി ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം​ ​ഗോപാലൻ നിർമിക്കുന്ന പത്തനാർ എന്ന സിനിമയുടെ ബജറ്റ് 75 കോടിയാണ് .

നാല് വർഷം ഞാൻ സിനിമ ചെയ്യുന്നുണ്ടായിരുന്നു. കത്തനാർ എന്ന സിനിമയ്ക്ക് വേണ്ടി ഒരുപാട് സമയം മാറ്റിവെച്ചു. ഈ ഗ്യാപ്പിൽപതിനൊന്നോളം സിനിമകൾ വേണ്ട എന്ന് വെക്കേണ്ടിവന്നു. ചില സമയത്ത് അത് നല്ലതാണ്. ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയും നിൽക്കുക എന്നത്, ഞാൻ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ഇത്രയും ഇൻവെസ്റ്റ് ചെയ്യുന്നു എന്നതിനേക്കാളും ഈ സിനിമയുടെ സംവിധായകൻ നിൽക്കുന്നതാണ് പ്രധാനം. റോജിൻ തോമസ് ഹോമിന്റെയും മങ്കി പെന്നിന്റെയും സംവിധായകൻ ആണ്. അവന്റെ നാലാമത്തെ സിനിമ ആയിട്ടേയുള്ളു, പക്ഷെ ഈ സിനിമയ്ക്ക് വേണ്ടി അവൻ നിൽക്കുന്നത് അഞ്ചും ആറും വർഷമാണ്. നല്ല ഒരു സിനിമയുടെ ഭാഗാമാവാൻ ഇത്രയും സമയം ഇൻവെസ്റ്റ് ചെയ്യുന്നത് നല്ലൊരു വേദനയാണ്." ജയസൂര്യ പറയുന്നു. ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ജയസൂര്യയുടെ പ്രതികരണം.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story