സമാധാനം ഉണ്ടാക്കുന്നത് ഹൻസിക, ദീർഘവീക്ഷണം കൂടുതൽ അഹാനക്ക്, വാശിക്കാരി ഇഷാനി, വീടിന്റെ സന്തോഷം ദിയ -കൃഷ്ണകുമാർ

ഏഴരക്കൊല്ലം ഹൻസിക ചികിത്സയിലായിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്‍ണകുമാറിനറേത്. കൃഷ്‍ണകുമാറിന് നാല് മക്കളും ഭാര്യ സിന്ധുവും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇൻഫ്ലൂൻസേഴ്‍സ് എന്ന നിലയില്‍ ഇവരുടെ കണ്ടന്റുകള്‍‌ക്ക് സോഷ്യല്‍ മീഡിയയില്‍ വളരെ സ്വീകാര്യത ലഭിക്കാറുണ്ട്. ഇളയ മകള്‍ ഹൻസികയെ കുറിച്ച് വെറ്റൈറ്റി മീഡിയയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കൃഷ്‍ണകുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

"ഏഴരക്കൊല്ലം ഹൻസിക ചികിത്സയിലായിരുന്നു. ഒന്ന് രണ്ട് കൊല്ലം ആശുപത്രിയിൽ . അന്നൊക്കെ എല്ലാവരും അവളുമായി വളരെ അറ്റാച്ച്ഡായിരുന്നു. അവസാനത്തെ മകളാണെങ്കിലും വീട്ടിൽ എന്ത് പ്രശ്നമുണ്ടെങ്കിലും അവൾ പറഞ്ഞാൽ എല്ലാവരും കേൾക്കും. ഹൻസികയ്ക്ക് ഒരു ഹെൽത്ത് ഇഷ്യൂ ഉണ്ടായിരുന്നു. ഏഴരക്കൊല്ലം അവൾ ചികിത്സയിലായിരുന്നു. ഒന്ന് രണ്ട് കൊല്ലം ആശുപത്രിക്കകത്തായിരുന്നു. അന്നൊക്കെ എല്ലാവരും അവളുമായി വളരെ അറ്റാച്ച്ഡായിരുന്നു. അവൾക്കെന്തെങ്കിലും പ്രശ്നം വരുമ്പോഴേക്കും അമ്മു കരയും. അവരാണ് കൊണ്ട് നടക്കുന്നത്.

ഹൻസികയെ ചുറ്റിപ്പറ്റിയായിരുന്നു വീട് പോയ്ക്കൊണ്ടിരുന്നത്. വീട്ടിൽ അശാന്തിയുണ്ടെങ്കിൽ സമാധാനം ഉണ്ടാക്കാൻ ഹൻസിക വിചാരിച്ചാൽ പത്ത് മിനുട്ട് കൊണ്ട് പറ്റും. ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മക്കൾ അഹാനയും ഇഷാനിയും. വീടിന്റെ സന്തോഷമെന്നത് ദിയയാണെന്നും കൃഷ്‍ണകുമാർ പറഞ്ഞു. ദീർഘവീക്ഷണം കൂടുതൽ അഹാനയ്ക്കാണെന്ന് കൃഷ്‍ണകുമാർ പറയുന്നു. വാശിക്കാരി ഇഷാനിയാണ്. പലപ്പോഴും വാശി നല്ലതാണെന്നും കൃഷ്‍ണകുമാർ പറഞ്ഞു.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story