"പ്രിഥ്വി മോനെ കാണാനും ഒപ്പം നിൽക്കാനും അവസരം" ചർച്ചയായി മല്ലിക സുകുമാരന്റെ പോസ്റ്റ്

മല്ലിക സുകുമാരന്റെ പോസ്റ്റ്‌ മേജർ രവിയ്ക്കുള്ള മറുപടിയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

മേജർ രവി പൃഥ്വിരാജിനെയും മല്ലിക സുകുമാരനെയും കുറിച്ച് നടത്തിയ പരാമർശം കഴിഞ്ഞ ദിവസം വൻ ചർച്ചയായിരുന്നു. പൃഥ്വിരാജ് തിരക്കുകൾക്കിടയിലും അമ്മയ്ക്കൊപ്പം നിൽക്കാൻ കുറച്ച് സമയം കണ്ടെത്തണമെന്നാണ് മേജർ രവി പറഞ്ഞത്. ഇപ്പോഴിതാ ഇതിന് പിന്നാലെയുള്ള മല്ലിക സുകുമാരന്റെ പോസ്റ്റ് വൈറലാകുകയാണ്. ഏറെ നാളുകൾക്കുശേഷം മകൻ പൃഥ്വിരാജ് സുകുമാരനെ കാണാനായതിന്റെ സന്തോഷമാണ് മല്ലിക പങ്കുവെച്ചത്. കോഴിക്കോട്ടുവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

നമ്മുടെ വൈശാഖിൻ്റെ "ഖലീഫ" കോഴിക്കോട്. അടുത്ത് കൊയിലാണ്ടിയിൽ പ്രശാന്ത് ചില്ലയുടെ സംവിധാന ചിത്രത്തിൽ ഭരത് സുനിൽ ഗോപി അടക്കമുള്ള യുവനിരയുടെ ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കാൻ സ്നേഹപൂർവ്വം ക്ഷണിച്ചപ്പോൾ അതിലേറെ സ്നേഹത്തോടെ സമ്മതിച്ചു..തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം. രണ്ടു ദിവസം ഒന്നിച്ചു നിൽക്കാം. അങ്ങനെ രണ്ടു ദിവസം "Amir Ali" യുടെ കൂടെ. ഫോട്ടോ എടുത്തതിൻ്റെ കൂലിയാണ് എൻ്റെ സാരഥിക്കുള്ള ഒരു പുതിയ സെൽഫി", എന്നാണ് മല്ലിക സുകുമാരൻ കുറിച്ചത്.പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഇത് മേജർ രവിയ്ക്കുള്ള മറുപടിയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. 'രാജുവിനോട് ഒരു കാര്യം പറയാൻ ആ​ഗ്രഹിക്കുകയാണ്. ആ അമ്മയെ ഇടയ്ക്ക് കെട്ടിപിടിക്കാൻ മറക്കണ്ട. ഷൂട്ടിങ്ങിന് ബോംബൈയിൽ മാത്രം പോയിരുന്നത് കൊണ്ട് മാത്രം കാര്യമില്ല. ഇടയ്ക്ക് വന്ന് കെട്ടിപിടിച്ചോ,', എന്നായിരുന്നു മേജർ രവി ഒരഭിമുഖത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മല്ലിക സുകുമാരന്റെ പോസ്റ്റ് വരുന്നത്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story