ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ മലയാളി താരം അനശ്വര രാജൻ ഒന്നാം സ്ഥാനത്ത്.

ധുരന്ദർ എന്ന സിനിമയിലൂടെ വൻ ജനപ്രീതിയിലേക്ക് കുതിക്കുന്ന രൺവീർ സിംഗ് ആണ് ലിസ്റ്റിൽ എട്ടാം സ്ഥാനത്ത്.

ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐഎംഡിബി. ആഗോള തലത്തിൽ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടികയാണ് പുറത്തുവന്നത്. മലയാളി താരം അനശ്വര രാജൻ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. നേരത്തെ എട്ടാം സ്ഥാനത്തുണ്ടായിരുന്ന നടി ഈ വാരം വലിയ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

നടനും സംവിധായകനുമായ അഭിഷൻ ജീവിന്ത് ആണ് ലിസ്റ്റിലുള്ള മറ്റൊരു ഇന്ത്യൻ താരം. ആറാം സ്ഥാനത്താണ് നിലവിൽ അഭിഷൻ ഉള്ളത്. വിത്ത് ലവ് ആണ് അവസാനമായി പുറത്തിറങ്ങിയ അഭിഷന്റെ ചിത്രം. അനശ്വര രാജൻ ആയിരുന്നു സിനിമയിലെ നായിക. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു. ചിത്രത്തിലെ അഭിഷന്റെയും അനശ്വരയുടെയും പ്രകടനത്തിന് വലിയ സ്വീകാര്യത ആണ് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും 40 കോടിയോളം സിനിമ നേടിയിരുന്നു. ഐശ്വര്യ രജനികാന്ത് ആണ് സിനിമ നിർമിച്ചത്. ധുരന്ദർ എന്ന സിനിമയിലൂടെ വൻ ജനപ്രീതിയിലേക്ക് കുതിക്കുന്ന രൺവീർ സിംഗ് ആണ് ലിസ്റ്റിൽ എട്ടാം സ്ഥാനത്ത്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story