കേദാർനാഥിൽ പ്രവേശിക്കാൻ സാറ അലി ഖാൻ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാദം

ഹിന്ദുമതത്തിലുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന തെളിവുകൾ അഹിന്ദു ഭക്തർ നൽകണമെന്ന് ദ്വിവേദി

ബോളിവുഡ് നടി സാറ അലി ഖാൻ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രത്തിൽ അനുഗ്രഹം തേടണമെങ്കിൽ വിശ്വാസിയാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടു. അഹിന്ദുക്കൾക്കായി ക്ഷേത്ര കമ്മിറ്റി പുതിയ നിയമം കൊണ്ടുവന്നുവെന്ന് ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു. ഇനി മുതൽ ഹിന്ദുക്കളല്ലാത്തവർ ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.കേദാർനാഥിൽ പ്രവേശിക്കാൻ സാറ അലി ഖാൻ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് ഹിന്ദുമതത്തിലുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന തെളിവുകൾ അഹിന്ദു ഭക്തർ നൽകണമെന്ന് ദ്വിവേദി കൂട്ടിച്ചേർത്തു. സാറാ അലി ഖാൻ സനാതന ധർമ്മത്തോടുള്ള തന്റെ ഭക്തി പ്രകടിപ്പിക്കുകയും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്താൽ, ഞങ്ങൾ അവർക്ക് പ്രാർത്ഥന നടത്താൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story