സൂര്യക്ക് മുൻപ് ആദ്യം വിജയ്‌യെ നായകനാക്കായിരുന്നു തന്റെ പ്ലാൻ -ആർ ജെ ബാലാജി.
മെയ് 14നാണ് ചിത്രം തീയേറ്ററിലെത്തുന്നത്

നടിപ്പിന്‍ നായകന്‍ സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രം ആണ് കറുപ്പ്. മെയ് 14നാണ് ചിത്രം തീയേറ്ററിലെത്തുന്ന. ഒരു പക്കാ മാസ്സ് ഫെസ്റ്റിവല്‍ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്‌ഡേറ്റുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. സൂര്യക്ക് മുൻപ് ആദ്യം വിജയ്‌യെ നായകനാക്കായിരുന്നു തന്റെ പ്ലാൻ എന്നും എന്നാൽ അത് നടക്കാതെ പോയി എന്നും മനസുതുറക്കുകയാണ് ആർ ജെ ബാലാജി.2023 ആഗസ്റ്റിലാണ് ഞാൻ കറുപ്പ് എഴുതാൻ തുടങ്ങിയത്. ഒരു ഘട്ടത്തിൽ എന്റെ ആശയം വലുതാകാൻ തുടങ്ങി. അപ്പോൾ എനിക്ക് വലിയൊരു താരത്തെ ആവശ്യമായി വന്നു അങ്ങനെയാണ് വിജയ് സാറിന്റെ പക്കലേക്ക് ഞാൻ പോകുന്നത്. സാറിനോട് കഥ പറഞ്ഞപ്പോൾ, അത് ഉടൻ ചെയ്യാൻ കഴിയുമോ എന്നായിരുന്നു എന്നോട് ചോദിച്ചത്. എന്റെ സ്റ്റൈലിലുള്ള കഥകൾ അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ചിരുന്ന സമയം ആയിരുന്നു അത്. എനിക്ക് കൂടുതൽ സമയം വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പക്ഷെ പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയും ചെയ്തു. എന്നാലും എനിക്ക് സന്തോഷമേയുള്ളൂ കാരണം അദ്ദേഹവുമായുള്ള ചർച്ചകൾക്കിടയിൽ തിരക്കഥയിൽ പല മാറ്റങ്ങളുമുണ്ടായി. പിന്നീട് ഞാൻ അതേ കഥ സൂര്യ സാറിനോട് പറഞ്ഞു. അദ്ദേഹം ഈ സിനിമയിലേക്ക് വന്നതിന് ശേഷം ചില മാറ്റങ്ങൾ ഞാൻ തിരക്കഥയിൽ വരുത്തിയിരുന്നു', ആർ ജെ ബാലാജിയുടെ വാക്കുകൾ.
