സസ്പെൻസുകൾക്ക് അവസാനം, വരുന്നത് ‘ബോഗയ്ൻവില്ല’; അമൽ നീരദ് ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്തുവിട്ടു
ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ഭീഷ്മപര്‍വത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബോഗയ്ന്‍വില്ല'യുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും ഉദയാ പിക്ച്ചേഴ്സിന്റെയും ബാനറുകളില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി, ഷറഫുദീന്‍, വീണാ നന്ദകുമാര്‍, ശൃന്ദ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത യുവ നോവലിസ്റ്റ് ലാജോ ജോസും അമല്‍ നീരദും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ബോഗയ്ന്‍വില്ലയുടെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനും സംഗീതം സുഷിന്‍ ശ്യാമുമാണ് നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ: തപസ് നായക്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, അഡീഷണല്‍ ഡയലോഗ്സ്: ആര്‍ജെ മുരുകൻ, ഗാനരചന: റഫീഖ് അഹമ്മദ്, സംഘട്ടനം: സുപ്രീം സുന്ദർ & മഹേഷ് മാത്യു, പ്രൊഡക്ഷന്‍ സൗണ്ട്: അജീഷ് ഓമനക്കുട്ടന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അരുണ്‍ ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്: അജിത് വേലായുധൻ & സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ & ഹാസിഫ് ആബിദ ഹക്കീം, പബ്ലിസിറ്റി ഡിസൈൻസ്: ഏസ്തെറ്റിക് കുഞ്ഞമ്മ, പിആര്‍ഒ: ആതിര ദില്‍ജിത്ത്