"16 ലക്ഷം ആളുകളുടെ സ്നേഹമാണ് എന്നെ വിന്നറാക്കിയത്. പോയി പണി നോക്കെടോ"അനുമോൾ

ബിഗ് ബോസ് സീസൺ 7 അവസാനിച്ചെങ്കിലും പരസ്പരം ബോറടിച്ച് മത്സരാർത്ഥികൾ.

ബി​ഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചെങ്കിലും മത്സരാർത്ഥികൾ തമ്മിലുള്ള പോര് ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. ബിഗ് ബോസ് മലയാളം സീസൺ 7 ലെ ഫസ്റ്റ് റണ്ണറപ്പായ അനുമോളും അനീഷും തമ്മിലുള്ള തർക്കങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. പിആറിന്റെ ബലത്തിലാണ് അനുമോൾ ജയിച്ചതെന്നും യഥാർത്ഥ വിജയി അനീഷ് ആണെന്നും അന്ന് സോഷ്യൽ മീഡിയയിൽ പ്രചാരം നടന്നിരുന്നു. എന്നാൽ അനുമോൾക്ക് അർ​ഹിച്ച അം​ഗീകാരമാണ് ലഭിച്ചതെന്ന് പറഞ്ഞ് നിരവധി ആരാധകർ രം​ഗത്തെത്തിയതും മലയാളികൾ കണ്ടതാണ്.

"എനിക്ക് കിട്ടേണ്ടത് എല്ലാം കിട്ടി. ട്രോഫി, കാര്‍, പ്രൈസ് മണി. അതിലും വലിയത് ജനങ്ങളുടെ സ്നേഹം. ഞാന്‍ എന്‍റെ യാത്രയില്‍ മുന്നോട്ട് പോകുന്നു. ചിലര്‍ ഇപ്പോഴും പഴയ മത്സരത്തില്‍ തന്നെ കുടുങ്ങിയിരിക്കുന്നു. ബിഗ് ബോസ് കഴിഞ്ഞിട്ട് 4 മാസം ആയി.. ഞാന്‍ മുന്നോട്ട് പോയി. ചിലര്‍ ഇപ്പോഴും അവിടെ തന്നെയുണ്ട്. പിആര്‍ കൊണ്ടല്ല..16 ലക്ഷം ആളുകളുടെ സ്നേഹമാണ് എന്നെ വിന്നറാക്കിയത്. പോയി പണി നോക്കെടോ"

എന്നാണ് അനുമോൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇതിന് അനീഷും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. "ആര്‍ക്കോ നന്നായി പൊള്ളുന്നുണ്ടല്ലോ.. അയ്യോ, വിയര്‍ത്ത് മേക്കപ്പ് ഒലിച്ചിറങ്ങിയാല്‍..ചിലര്‍ എല്ലാ മാസവും വീതം വെച്ച് കൊടുക്കുന്നതല്ലേ.. ആ റോബോട്ടിക് പിആറുകളും, പെയ്ഡ് പിആറുകളും രക്ഷക്കെത്തട്ടെ", എന്നായിരുന്നു അനീഷിന്റെ പ്രതികരണം. എന്തായാലും ബി​ഗ് ബോസ് താരങ്ങളുടെ പോര് സൈബർ ഇടത്ത് വൻ ചർച്ചയായി മാറിയിട്ടുണ്ട്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story