" ചിത്രം കാണാൻ സാധിച്ചില്ല ഉയർന്ന ടിക്കറ്റ് നിരക്കാണ് അതിന് കാരണം "- ബദറുൽ ഇസ്ലാം .

ചിത്രത്തിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റിന്റെ വാക്കുകൾ ആണ് വൈറലാകുന്നത്.

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിച്ച, ആദിത്യ ധര്‍ - രണ്‍വീര്‍ സിങ് ചിത്രം ധുരന്ദര്‍ 2 ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡുകൾ നേടി മുന്നേറുകയാണ്. ആഗോള തലത്തില്‍ അഭൂതപൂര്‍വമായ വിജയമാണ് നേടുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ വീക്കെന്‍ഡ് കളക്ഷന്‍ ആണ് ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റിന്റെ വാക്കുകൾ ആണ് വൈറലാകുന്നത്. തനിക്ക് ഇതുവരെ ചിത്രം കാണാൻ സാധിച്ചില്ലെന്നും ഉയർന്ന ടിക്കറ്റ് നിരക്കാണ് അതിന് കാരണമെന്നും പറയുകയാണ് ബദറുൽ ഇസ്ലാം എന്ന ഓട്ടോറിക്ഷാ ഡ്രൈവർ.ചിത്രത്തിന്റെ അവസാന രംഗത്തിൽ ബദറുൽ ഇസ്ലാം ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. താൻ എന്തുകൊണ്ടാണ് ഇതുവരെ സിനിമ കാണാത്തതെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ബദറുൽ വിശദീകരിക്കുന്നുണ്ട്. ഒരു സിനിമ ടിക്കറ്റിന് ഏകദേശം 500 രൂപയാണ് വില. അഞ്ച് പേരടങ്ങുന്ന തന്റെ കുടുംബത്തോടൊപ്പം സിനിമ കാണണമെങ്കിൽ 2,500 രൂപ വേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. ഇത് തന്റെ കുടുംബത്തിന്റെ ഒരു മാസത്തെ ആകെ സമ്പാദ്യത്തിന് തുല്യമായ തുകയായതിനാൽ സിനിമ കാണാനായി കുറച്ചുകൂടി കാത്തിരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ബദറുലിന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പോസ്റ്റു ചെയ്ത് അധികം താമസിയാതെ തന്നെ വീഡിയോ ഏറെ ശ്രദ്ധ നേടി. സംവിധായകൻ ആദിത്യ ധർ ബദറുലിനും കുടുംബത്തിനുമായി ധുരന്ധർ 2-ന്റെ ഒരു പ്രത്യേക പ്രദർശനം ഒരുക്കണമെന്നാണ് ആരാധകർ അഭ്യർത്ഥിക്കുന്നത്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story